|    Aug 18 Fri, 2017 12:35 pm
FLASH NEWS

ഇ -വോട്ടിങിലൂടെ സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്

Published : 12th August 2017 | Posted By: fsq

 

പേരാമ്പ്ര: പേരാമ്പ്ര എയുപി സ്‌ക്കൂളിലെ ഈ വര്‍ഷത്തെ സ്‌ക്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് പൊതുതിരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം നാമനിര്‍ദേശ പത്രിക സമര്‍പ്പണം, സൂക്ഷമ പരിശോധ, ചിഹ്നം അനുവദിക്കല്‍, പ്രചരണം, വോട്ടെടുപ്പ് ,വോട്ടെണ്ണല്‍ , ഫലപ്രഖ്യാപനം, നിരീക്ഷണ സംവിധാനം, സത്യവാചകം ചൊല്ലല്‍ എന്നിവ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടപ്പിലാക്കി.6സ്ഥാനാര്‍ഥികളായിരുന്നു മല്‍സര രംഗത്ത് ഉണ്ടായിരുന്നത്.അശ്വിന്‍ വിനോദ്, ഇഷാനി എസ്, ഹരിചന്ദ് എസ് എം,  മുഹമ്മദ് ഷിയാന്‍, സല്‍മാന്‍ ഫാരിസ്, യദുകൃഷ്ണന്‍എന്നിവരായിരുന്നു.സ്ഥാനാര്‍ഥികള്‍. ഇവര്‍ക്ക് ചിഹ്നമായി യഥാക്രമം ടെലിവിഷന്‍, വിമാനം, ഫാന്‍, ബോള്‍, ക്ലോക്ക്, കാര്‍ എന്നിവ നല്‍കി. പ്രിസൈഡിങ്ങ് ഓഫീസര്‍, പോളിങ്ങ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മാര്‍ എന്നിവരായി സ്‌കൗട്ട് – ഗൈഡ് വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തിച്ചു. മുഴുവന്‍ കുട്ടികളും വോട്ട് രേഖപ്പെടുത്തി. പ്രചരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികളുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.സ്‌ക്കൂള്‍ കമ്പ്യൂട്ടര്‍ ലാബില്‍ സജ്ജമാക്കിയ പോളിങ്ങ് ബൂത്തില്‍ വെച്ച് നടന്ന വോട്ടെടുപ്പില്‍ വിദ്യാര്‍ഥികള്‍ വരിയായി നിന്ന് വോട്ട് രേഖപ്പെടുത്തി. വാശിയേറിയ തിരഞ്ഞെടുപ്പില്‍ സ്‌ക്കൂള്‍ ലീഡറായി യദുകൃഷ്ണന്‍ എസ് വി യും അസിസ്റ്റന്റ് ലീഡറായി ഹരിച് എസ എം തിരഞ്ഞെടുക്കപ്പെട്ടു. വിജയിയെ പ്രഖ്യാപിച്ചതോടെ സ്‌കൂള്‍ കോമ്പൗണ്ടില്‍ ലീഡറെ പൂമാല അണിയിച്ച് ആഹ്ലാദ പ്രകടനം നടത്തി.സത്യപ്രതിജ്ഞാ ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ കെ കെ രാജീവന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.വി പി ചന്ദ്രി അധ്യക്ഷത വഹിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പിന് കണ്‍വീനര്‍ ടി കെ ഉണ്ണികൃഷ്ണന്‍, ടി ആര്‍ സത്യന്‍, പി കെ സ്മിത, അരുണ്‍കുമാര്‍, പി എം, ഷിജില  കെ എല്‍, അമൃത ആര്‍ ജി  നേതൃത്വം നല്‍കി

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക