|    Dec 12 Wed, 2018 8:18 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇ-വെഹിക്കിള്‍ നയം മാതൃകാപരമായി നടപ്പാക്കും: മന്ത്രി

Published : 16th November 2018 | Posted By: kasim kzm

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസ് സര്‍വീസിന് സംസ്ഥാനത്ത് തുടക്കമായി. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ ഫഌഗ് ഓഫ് ചെയ്തു. സിഎന്‍ജി, എല്‍എന്‍ജി വാതകങ്ങളും ഊര്‍ജവും ഉപയോഗിച്ചുള്ള വാഹനങ്ങളാണ് ഇനി നിരത്തുകളില്‍ വരേണ്ടതെന്നും അതിനാണ് ഇ-വെഹിക്കിള്‍ നയം സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മാതൃകാപരമായി ഇ-വെഹിക്കിള്‍ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണു കെഎസ്ആര്‍ടിസിയില്‍ ഇതു നടപ്പാക്കുന്നത്. ഒറ്റയടിക്ക് മാറുന്നതിനു പകരം പരീക്ഷണാടിസ്ഥാനത്തില്‍ ഇ-ബസ് സര്‍വീസ് നടത്തി ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശങ്ങള്‍ പാലിക്കാനാണു സര്‍ക്കാര്‍ തീരുമാനം. ആദ്യഘട്ടമായി 10 ബസ്സുകളാണ് വെറ്റ് ലീസ് അടിസ്ഥാനത്തില്‍ വാടകയ്ക്ക് ഓടിക്കുക.
ഇനി ഇ-ഓട്ടോറിക്ഷകള്‍ക്ക് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ അനുമതി നല്‍കാനാണു സര്‍ക്കാര്‍ തീരുമാനം. ഇ-ഓട്ടോകള്‍ ഓടിക്കാന്‍ മുന്നോട്ടുവരുന്നവര്‍ക്കു പ്രോല്‍സാഹനമായി 30,000 രൂപ സബ്‌സിഡി നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ എം വി ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. സംസ്ഥാന പോലിസ് മേധാവി ലോക്—നാഥ് ബെഹ്‌റ, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ടി കെ രാജന്‍, സി വി വര്‍ഗീസ്, കെജി പങ്കജാക്ഷന്‍, സലിം പി മാത്യു, ആലീസ് മാത്യൂ, സി എം ശിവരാമന്‍, മാത്യൂസ് കോലഞ്ചേരി, സയ്യിദ് ഹൈസല്‍ അലി, കെഎസ്ആര്‍ടിസി ഡിഎംഡി ടോമിന്‍ ജെ തച്ചങ്കരി, എക്—സിക്യൂട്ടീവ് ഡയറക്ടര്‍ (സൗത്ത് സോണ്‍) ജി അനില്‍കുമാര്‍ സംബന്ധിച്ചു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായി കേരളത്തിലാണ് ഇ-ബസ്സുകള്‍ സര്‍വീസ് ആരംഭിക്കുന്നത്. ആദ്യഘട്ട ബസ്സുകള്‍ ശബരിമല സീസണില്‍ പമ്പയില്‍ സര്‍വീസ് നടത്തും. ഉദ്ഘാടന ചടങ്ങിന് ശേഷം ഇലക്ട്രിക് ബസ്സില്‍ യാത്ര ചെയ്താണ് മന്ത്രി എ കെ ശശീന്ദ്രന്‍ സെക്രട്ടേറിയറ്റില്‍ എത്തിയത്. നഗരത്തിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കും വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കുമായി കോവളം, ശംഖുംമുഖം, നെയ്യാര്‍ ഡാം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇ-ബസ്സില്‍ സൗജന്യ ഉല്ലാസയാത്രയും ഒരുക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss