|    Jan 22 Sun, 2017 7:45 pm
FLASH NEWS

ഇ-മെയില്‍ കേസ്: ഹിലരിയില്‍നിന്ന് എഫ്ബിഐ മൊഴിയെടുത്തു

Published : 4th July 2016 | Posted By: SMR

ന്യൂയോര്‍ക്ക്: യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയായിരിക്കേ സ്വകാര്യ ഇ-മെയില്‍ സെര്‍വര്‍ ഉപയോഗിച്ചെന്ന കേസില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഹിലരി ക്ലിന്റനില്‍ നിന്ന് എഫ്ബിഐ മൊഴിയെടുത്തു. ഹിലരി സ്വമേധയാ മൊഴിനല്‍കാന്‍ തയ്യാറാവുകയായിരുന്നെന്ന് അവരുടെ വക്താവ് നിക് മെറില്‍ അറിയിച്ചു.
സ്വകാര്യ സെര്‍വറുകള്‍ ഉപയോഗിച്ചെന്നത് ഹിലരിക്കെതിരായ പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലത്തെ പ്രധാന ആരോപണമായി റിപബ്ലിക്കന്‍ നേതാക്കള്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. ഹിലരി സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ ഇത്തരത്തിലുള്ള സ്വകാര്യ ഇ-മെയില്‍ സെര്‍വറുകളിലൂടെ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ കൈമാറിയിരുന്നോ എന്ന് എഫ്ബിഐ അന്വേഷിക്കും. ഈ വര്‍ഷം മെയില്‍ യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പുറത്തുവിട്ട അവലോകന റിപോര്‍ട്ടിലാണ് 2009നും 2013നുമിടയില്‍ ഹിലരി ഔദ്യോഗികാവശ്യങ്ങള്‍ക്കായി സ്വകാര്യ ഇ-മെയില്‍ സെര്‍വറുകള്‍ ഉപയോഗിച്ചതായി പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക