|    Oct 23 Tue, 2018 9:25 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഇ- ബീറ്റ് അഴിമതി; വിജിലന്‍സ് റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

Published : 28th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഈ ബീറ്റ് ഇടപാടില്‍ അഴിമതിയില്ലെന്ന വിജിലന്‍സ് അന്വേഷണസംഘത്തിന്റെ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് വിജിലന്‍സ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. പോലിസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടന്ന ഇലക്ട്രോണിക് ബീറ്റ് പദ്ധതിയില്‍ 1.87 കോടി രൂപയുടെ അഴിമതി നടന്നെന്ന ആരോപണമാണ് വിജിലന്‍സ് അന്വേഷിച്ചത്. എന്നാല്‍, നിയമാനുസൃതമായ നടപടികള്‍ പാലിച്ച് കൊണ്ടുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചിരുന്നെന്നും ക്രമക്കേടില്ലെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, മുന്‍ ഡിജിപി കെ എസ് ബാലസുബ്രഹമണ്യം, ഐജി മനോജ് എബഹാം, വൈഫിനിറ്റി കമ്പനി എംഡി എന്നിവരായിരുന്നു ആരോപണവിധേയര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss