|    Jul 22 Sun, 2018 2:29 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇ-ബീറ്റ് അഴിമതിക്കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഇ-ബീറ്റ് അഴിമതിക്കേസ് നിലനില്‍ക്കുന്നതല്ലെന്ന് വിജിലന്‍സിന്റെ ഇടക്കാല റിപോര്‍ട്ട്. സമാനമായ പരാതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നേരത്തേ ലഭിച്ചിരുന്നു. ഇതില്‍ നടത്തിയ അന്വേഷണത്തില്‍ നിയമാനുസൃത നടപടികള്‍ പാലിച്ച് ടെന്‍ഡറുകള്‍ ക്ഷണിച്ചാണ് നടപ്പാക്കിയതെന്നു കണ്ടെത്തിയിരുന്നതായി ഇടക്കാല റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 2012-13 കാലഘട്ടത്തില്‍ സംസ്ഥാന പോലിസ് ആസ്ഥാനത്ത് ഇ-ബീറ്റ് സംവിധാനം നടപ്പാക്കിയതില്‍ രണ്ടു കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു ഹരജിയിലെ ആരോപണം. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, ഡിജിപി ബാലസുബ്രഹ്മണ്യം, മനോജ് എബ്രഹാം ഐപിഎസ്, വൈഫിനിറ്റി എംഡി എന്നിവരാണ് എതിര്‍കക്ഷികള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss