|    Oct 20 Fri, 2017 6:08 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇ പി ജയരാജന് മുഖ്യമന്ത്രിയുടെ ശാസന

Published : 9th October 2016 | Posted By: SMR

കണ്ണൂര്‍: പൊതുമേഖലാ സ്ഥാപനങ്ങളിലെ ‘ആശ്രിതനിയമന’ വിവാദം സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യവസായമന്ത്രി ഇ പി ജയരാജനെ വിളിച്ചുവരുത്തി ശാസിച്ചു. ഇക്കാര്യത്തില്‍ തന്റെ അതൃപ്തിയും അറിയിച്ചു. വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ പയ്യാമ്പലം ഗസ്റ്റ്ഹൗസിലെ ഒന്നാം നമ്പര്‍ മുറിയിലായിരുന്നു കൂടിക്കാഴ്ച.
ഈ സമയം പി കെ ശ്രീമതി എംപിയും സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും സ്ഥലത്തുണ്ടായിരുന്നു. ഇരുവരോടും പുറത്തുപോകാന്‍ നിര്‍ദേശിച്ച ശേഷമായിരുന്നു മുഖ്യമന്ത്രി ഇ പി ജയരാജനെ കണ്ടത്. നിയമന വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചു.
ആയുധങ്ങള്‍ വീണുകിട്ടാന്‍ പ്രതിപക്ഷം കാത്തിരിക്കുകയാണെന്നും  അടിക്കാനുള്ള വടി ഭരിക്കുന്നവര്‍ തന്നെ നല്‍കരുതെന്നും പിണറായി ശകാരിച്ചു. അരമണിക്കൂറോളം ആശയവിനിമയം നടത്തിയ മുഖ്യമന്ത്രി, വിവാദങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും താക്കീതു നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക