|    Aug 15 Wed, 2018 8:18 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇ പി ജയരാജന്‍ വ്യവസായ മന്ത്രിയാവും

Published : 11th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ഇ പി ജയരാജനെ മന്ത്രിയാക്കി മന്ത്രിസഭാ പുനസ്സംഘടനയ്ക്ക് സിപിഎം അംഗീകാരം. നിലവിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്താനും ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. 13ന് ചേരുന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയില്‍ സിപിഎമ്മിന്റെ ആവശ്യം അവതരിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. വ്യവസായം, വാണിജ്യം, യുവജനക്ഷേമം, കായികം എന്നീ വകുപ്പുകളാണ് ജയരാജന് നല്‍കുക.
ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് 2016 ഒക്ടോബര്‍ 14നാണ് ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. വിജിലന്‍സ് കോടതി കുറ്റവിമുക്തനാക്കിയതോടെ ജയരാജനെ വീണ്ടും പരിഗണിക്കുകയായിരുന്നു. 14നാവും സത്യപ്രതിജ്ഞയെന്നു സൂചനയുണ്ട്. ജയരാജന് നല്‍കുന്ന വകുപ്പുകള്‍ നിലവില്‍ എ സി മൊയ്തീനാണ് കൈകാര്യം ചെയ്യുന്നത്. തദ്ദേശഭരണ വകുപ്പ് ചുമതല മൊയ്തീന് ലഭിക്കും. ഈ വകുപ്പുകളുടെ ചുമതല ഇപ്പോള്‍ കെ ടി ജലീലാണ് വഹിക്കുന്നത്. നിലവിലെ വിദ്യാഭ്യാസ വകുപ്പ് രണ്ടായി വിഭജിക്കും. പുതുതായി രൂപീകരിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല കെ ടി ജലീലിനായിരിക്കും. പൊതുവിദ്യാഭ്യാസത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഉന്നത വിദ്യാഭ്യാസം പ്രത്യേക മന്ത്രിക്കു കീഴിലാക്കുന്നതെന്ന് കോടിയേരി പറഞ്ഞു.
ന്യൂനപക്ഷക്ഷേമം, വഖ്ഫ് ആന്റ് ഹജ്ജ് പില്‍ഗ്രിമേജ് എന്നീ വകുപ്പുകളും ജലീല്‍ വഹിക്കും. കൊളീജിയറ്റ് എജ്യൂക്കേഷന്‍, ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍, അഗ്രികള്‍ച്ചര്‍, വെറ്ററിനറി, മെഡിക്കല്‍, ഫിഷറീസ് എന്നിവ ഒഴികെയുള്ള സര്‍വകലാശാലകളുടെ ചുമതലയും ജലീലിന് നല്‍കും. ചീഫ് വിപ്പ് പദവി സിപിഐക്ക് നല്‍കുന്നതില്‍ സിപിഎം എതിരല്ലെന്ന് കോടിയേരി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss