|    Sep 26 Wed, 2018 8:59 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇ പി ജയരാജന്‍ മന്ത്രിയായി ചുമതലയേറ്റു

Published : 15th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ഇ പി ജയരാജന്‍ വ്യവസായ, കായിക മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്കുശേഷം ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും അനുമോദിച്ചു. തുടര്‍ന്ന് മന്ത്രിമാരും മറ്റു പ്രമുഖ വ്യക്തികളും അനുമോദിക്കാനെത്തി. തുടര്‍ന്ന് രാജ്ഭവനില്‍ നിന്നു സെക്രട്ടേറിയറ്റിലെത്തിയ മന്ത്രി രാവിലെ 10.45ന് ഓഫിസിലെത്തി ചുമതലയേറ്റു.
സെക്രട്ടേറിയറ്റ് നോര്‍ത്ത് സാന്‍ഡ്‌വിച്ച് ബ്ലോക്കില്‍ മൂന്നാംനിലയിലെ 216ാം നമ്പര്‍ മുറിയാണ് മന്ത്രി ഇ പി ജയരാജന് അനുവദിച്ചിരിക്കുന്നത്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയെ സ്വീകരിക്കാന്‍ ഓഫിസിലെത്തിയിരുന്നു. തുടര്‍ന്ന് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. സത്യപ്രതിജ്ഞാ ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss