|    Aug 19 Sun, 2018 8:12 am
FLASH NEWS
Home   >  Kerala   >  

ഇ പി ജയരാജന്റെ സത്യപ്രതിജ്ഞ ഓഗസ്റ്റ് 17ന് നടത്താന്‍ ധാരണ

Published : 9th August 2018 | Posted By: afsal aph

തിരുവനന്തപുരം: മന്ത്രി സഭയിലേക്ക് തിരിച്ചുവരുന്ന ഇ പി ജയരാജന്റെ സത്യപ്രതിജ്ഞ ഓഗസ്റ്റ് ഓന്നിന് നടത്താന്‍ സിപിഎമ്മില്‍ ധാരണ. വ്യവസായവകുപ്പു തന്നെ അദ്ദേഹത്തിനു ലഭിക്കും. നാളെ സംസ്ഥാന സമിതിക്കും തിങ്കളാഴ്ച ഇടതുമുന്നണിക്കും ശേഷം തൊട്ടടുത്ത ദിവസങ്ങളില്‍ സത്യപ്രതിജ്ഞ നടത്താനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍ കര്‍ക്കിടകം അവസാനിച്ചിട്ടുമതി എന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെയാണ് ഈ മാസം പതിനേഴിനോ പതിനെട്ടിനോ സത്യപ്രതിജ്ഞയെന്ന ധാരണയിലെത്തിയത്.
നാളെ നടക്കുന്ന സംസ്ഥാന സമിതിയില്‍ ഇപിയുടെ മന്ത്രിസ്ഥാനത്തേക്കുറിച്ചു വ്യക്തത വരുമെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു.
ഈ മാസം 19നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സക്കായി അമേരിക്കയിലേക്കു പോകുന്നത്. അതിനു മുന്‍പ് ജയരാജനെ മന്ത്രിസഭയിലെത്തിക്കാനാണു പെട്ടെന്നുള്ള നീക്കങ്ങള്‍. ജയരാജന്‍ കൂടി എത്തുന്നതോടെ മന്ത്രിമാരുടെ എണ്ണം ഇരുപതാകും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss