|    Dec 17 Mon, 2018 2:10 pm
FLASH NEWS
Home   >  Kerala   >  

ഇ പി ജയരാജന്റെ സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കുമെന്ന് ചെന്നിത്തല

Published : 13th August 2018 | Posted By: afsal ph

തിരുവനന്തപുരം: ഇ പി ജയരാജന്‍ വീണ്ടും മന്ത്രിയാകുന്നത് അധാര്‍മ്മികമാണെന്നും നാളെ നടക്കുന്ന സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കുമെന്നും പ്രതിപക്ഷം. ജയരാജനെ മാറ്റിയതു തെറ്റായിരുന്നോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും യുഡിഎഫ് യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ചൊവ്വാഴ്ചയാണ് ഇ.പി. ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. തിരുവനന്തപുരത്തു ചേര്‍ന്ന ഇടതുമുന്നണി യോഗം മന്ത്രിസഭയിലെ അഴിച്ചുപണിക്ക് അംഗീകാരം നല്‍കി. സിപിഐയ്ക്കു കാബിനറ്റ് പദവിയോടെ ചീഫ് വിപ്പു സ്ഥാനം നല്‍കാനും യോഗം തീരുമാനിച്ചു. മുന്നണി വിപുലീകരണം അടുത്ത ഇടതുമുന്നണിയോഗം ചര്‍ച്ച ചെയ്യുമെന്നു കണ്‍വീനര്‍ എ. വിജയരാഘവന്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss