|    Oct 20 Sat, 2018 4:29 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഇ പി ജയരാജനെതിരായ കേസ് റദ്ദാക്കി

Published : 28th September 2017 | Posted By: fsq

 

കൊച്ചി: ബന്ധുനിയമനത്തെ തുടര്‍ന്ന് മുന്‍ വ്യവസായമന്ത്രിയും സിപിഎം നേതാവുമായ ഇ പി ജയരാജനെതിരേ വിജിലന്‍സ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ബന്ധുവായ പി കെ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസില്‍ എംഡിയായി നിയമിച്ചതിനെതിരേ ലഭിച്ച പരാതികളെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപോര്‍ട്ടും അതിലെ നടപടികളുമാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ പി ജയരാജനാണ് ഹരജി സമര്‍പ്പിച്ചിരുന്നത്. കേസ് നിലനില്‍ക്കുന്നതല്ലെന്ന് വിജിലന്‍സും ഇന്നലെ കോടതിയെ അറിയിച്ചു. എല്ലാ സ്വജനപക്ഷപാതവും അഴിമതിയല്ലെന്ന് ഉത്തരവില്‍ കോടതി പറഞ്ഞു. വസ്തുതകളും അഴിമതിവിരുദ്ധ നിയമവും പരിശോധിക്കാതെയാണ് വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും കോടതി വിമര്‍ശിച്ചു. കേസില്‍ ഒന്നാംപ്രതി ഇ പി ജയരാജനും രണ്ടാംപ്രതി സുധീര്‍ നമ്പ്യാരും മൂന്നാംപ്രതി ഗവ. സെക്രട്ടറി പോള്‍ ആന്റണിയുമായിരുന്നു. ഈ വിധിയോടെ പോള്‍ ആന്റണിയും കുറ്റവിമുക്തനായിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss