|    Aug 18 Sat, 2018 10:07 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇ-ക്രെഡിറ്റ് പദ്ധതി ഈ ഓണക്കാലം മുതല്‍: മന്ത്രി

Published : 3rd August 2018 | Posted By: kasim kzm

തിരുവനന്തപുരം: സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-എല്‍ഐസി ജീവനക്കാര്‍ക്ക് ഹാന്‍ടെക്—സ് ഉല്‍പന്നങ്ങള്‍ തവണവ്യവസ്ഥയില്‍ വാങ്ങാവുന്ന പലിശരഹിത പദ്ധതിയായ ഇ-ക്രെഡിറ്റ് പദ്ധതി എച്ച്ഡിഎഫ്—സി ബാങ്കുമായി സഹകരിച്ച് ഈ ഓണക്കാലം മുതല്‍ നടപ്പാക്കുമെന്നു മന്ത്രി എ സി മൊയ്തീന്‍. ഹാന്‍ടെക്‌സ് ഓണം റിബേറ്റ് വില്‍പനയുടെ സംസ്ഥാനതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ആളുകളുടെയും അഭിരുചിക്കിണങ്ങുന്ന തരത്തിലുള്ള കൈത്തറി വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഹാന്‍ടെക്‌സ് തയ്യാറായിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഓണക്കാലത്ത് ഹാന്‍ടെക്‌സ് ഉല്‍പന്നങ്ങള്‍ക്ക് 20 ശതമാനം റിബേറ്റ് അനുവദിക്കും. ഇ-ക്രെഡിറ്റ് പദ്ധതി ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ എം വി ജയലക്ഷ്മിക്കു നല്‍കി വി എസ് ശിവകുമാര്‍ എംഎല്‍എയും ആദ്യവില്‍പന ഹാന്‍ടെക്—സ് ഡയറക്ടര്‍ ബോര്‍ഡംഗം ജയകുമാരിക്ക് നല്‍കി മന്ത്രിയും നിര്‍വഹിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss