|    Oct 20 Sat, 2018 6:03 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇ കെ നായനാര്‍ സ്മാരക നിര്‍മാണം : പ്രതിപക്ഷനേതാവിന്റെ ആരോപണം ബാലിശമെന്ന് കോടിയേരി

Published : 16th September 2017 | Posted By: fsq

 

തിരുവനന്തപുരം:  ഇ കെ നായനാര്‍ സ്മാരക നിര്‍മാണത്തിനായി ജനങ്ങള്‍ നല്‍കിയ സംഭാവന കള്ളപ്പണമാണെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം വിലകുറഞ്ഞതായിപ്പോയെന്ന് ഇ കെ നായനാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. കണ്ണൂര്‍ പയ്യാമ്പലത്ത് നായനാര്‍ സ്മാരകത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം നടന്നുവരുകയാണ്. ഈ കെട്ടിടം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് ആഗസ്ത് 19ന് ഹുണ്ടിക പിരിവ് വഴി ഫണ്ട് ശേഖരിക്കാന്‍ നായനാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് ആഹ്വാനം ചെയ്തത്. ഫണ്ട് ശേഖരണത്തിന് കക്ഷി-രാഷ്ട്രീയ ഭേദമെന്യേ കേരളത്തിലെ ജനങ്ങള്‍ അകമഴിഞ്ഞ പിന്തുണയാണ് നല്‍കിയത്. ഇതിന്റെ ഫലമായാണ് ഇരുപത് കോടിയില്‍പരം രൂപ നായനാര്‍ ട്രസ്റ്റിന് ലഭിച്ചത്.ട്രസ്റ്റിന്റെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്ത് വര്‍ഷാവര്‍ഷം ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ടുമെന്റിന് സമര്‍പ്പിക്കുന്നുണ്ട്. ബാങ്കുവഴി സുതാര്യമായി ട്രസ്റ്റ് നടത്തിയ ഫണ്ട് പ്രവര്‍ത്തനത്തിനെതിരെയാണ് പ്രതിപക്ഷനേതാവ് ആക്ഷേപമുന്നയിച്ചത്. ഇത് ഫണ്ട് നല്‍കിയ കേരളത്തിലെ ജനങ്ങളെ അവഹേളിക്കലാണ്. ഓരോ പ്രദേശങ്ങളില്‍ നിന്നും ലഭിച്ച തുക പരസ്യപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss