|    Feb 21 Wed, 2018 7:15 am
FLASH NEWS
Home   >  National   >  

ഇ അഹമ്മദ് എം പി പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു

Published : 31st January 2017 | Posted By: mi.ptk

e-ahamed

ന്യൂഡല്‍ഹി:മുന്‍ കേന്ദ്ര മന്ത്രിയും മുസ് ലിം ലീഗ് നേതാവുമായ ഇ അഹമ്മദ് എംപി പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു. ബജറ്റ് സമ്മേളനത്തിന്
മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടക്കുന്നതിനിടെയാണ് ഇ അഹമ്മദ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അദ്ദേഹത്തെ ന്യൂഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഹൃദയാഘാതമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോള്‍.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ നിന്നുള്ള എംപിമാരായ ആന്റോ ആന്റണി, ജോസ് കെ മാണി എന്നിവര്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപി
ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഹുല്‍ ഗാന്ധി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss