|    Jun 22 Fri, 2018 4:54 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇ അഹമ്മദ് ആശുപത്രിയില്‍

Published : 11th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷന്‍ ഇ അഹമ്മദ് എംപിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ഒരാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചു. ഉംറ കര്‍മം നിര്‍വഹിക്കാനായി സൗദിയില്‍ എത്തിയതായിരുന്നു അദ്ദേഹം. ഇന്നലെ തിരിച്ചുപോകവെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതേതുടര്‍ന്ന് ഒരാഴ്ചയിലെ പരിപാടികള്‍ മാറ്റിവച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss