|    Feb 25 Sun, 2018 8:49 am
Home   >  Todays Paper  >  page 7  >  

ഇ അഹമ്മദ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

Published : 12th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യം വീണ്ടെടുക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ ഒരുമിച്ച് പോരാടേണ്ട സമയമാണിതെന്നും പ്രതിപക്ഷ ഉപനേതാവ് മല്ലികാര്‍ജുന ഗാര്‍ഗെ അഭിപ്രായപ്പെട്ടു. ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസി ഏര്‍പ്പെടുത്തിയ  പ്രഥമ ഇ അഹ്മദ് സ്മാരക ദേശീയ പുരസ്‌കാരങ്ങള്‍ ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാളില്‍ പ്രൗഢമായ ചടങ്ങില്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനും കോളമിസ്റ്റുമായ ഡോ. രാംപുനിയാനി, മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ശ്രീമതി സാഗരിക ഘോഷ്, മദീന ഗ്രൂപ്പ് സംരംഭങ്ങളുടെ ചെയര്‍മാനും മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗവുമായ പി കെ അബ്ദുള്ള (പൊട്ടങ്കണ്ടി)എന്നിവര്‍ പ്രഥമ ദേശീയ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss