|    Oct 17 Tue, 2017 10:37 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് എം.ടി മുഹമ്മദിന്റെ ഭാര്യ നിര്യാതയായി

Published : 26th July 2016 | Posted By: G.A.G

കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റും താനൂര്‍ എം.ടി.ഖ്യൂ വിദ്യാഭ്യാസ സ്ഥാനപനങ്ങളുടെ സ്ഥാപകനുമായ എം.ടി മുഹമ്മദിന്റെ ഭാര്യ സുഹറ (55) നിര്യാതയായി. ഇന്നലെ രാത്രി 9.50 ബാംഗ്ലൂര്‍ അപ്പോളോ ഹോസ്പിറ്റലില്‍ വെച്ചാണ് മരണം സംഭവിച്ചത്. താനൂര്‍ കാട്ടിലങ്ങാടി സ്വദേശിയാണ്. കുവൈത്ത് ഇസ്‌ലാഹി വനിത വിങായ എം.ജി.എം പ്രവര്‍ത്തകയായിരുന്നു.പരേതയ്ക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ഐ.ഐ.സി ഉപാധ്യക്ഷ്യന്‍ വി.എ മൊയ്തുണ്ണി അഭ്യര്‍ഥിച്ചു.
മക്കള്‍ ഷെമിന (കല്ലിങ്ങപ്പറമ്പ് സ്‌കൂള്‍ ടീച്ചര്‍), എഞ്ചി. നുഹ്മാന്‍ ബഷീര്‍ (ഖത്തര്‍), ജഫ്‌ന (കുവൈത്ത്), ഡോ. നൗഫല്‍ (കുവൈത്ത്), ലുബ്‌ന. മരുമക്കള്‍ സുഹൈല്‍ (തിരൂരങ്ങാടി ഓറിയന്റല്‍ സ്‌കൂള്‍ ടീച്ചര്‍), സല്‍മ (ഖത്തര്‍), പി.ടി അന്‍വര്‍ (കുവൈത്ത്), രഹ്‌ന (കുറുക്), മുനാസ് (ബിസിനസ്സ്). ഖബറക്കം ഇന്ന് ഉച്ചയ്ക്ക് 2.30 ന്  താനൂര്‍ നടക്കാവ് ജുമാ മസ്ജിദില്‍ നടക്കും.

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക