|    Mar 28 Tue, 2017 7:42 pm
FLASH NEWS

ഇസ്‌ലാമോ ഫോബിയക്ക് ‘പണികൊടുത്ത് ‘ ഗ്രാഫിക് ഡിസൈനര്‍മാര്‍

Published : 19th August 2016 | Posted By: Navas Ali kn

14064261_1356420867720294_1477510507148213825_n

അറബി എഴുത്തുള്ള പുസ്തകം കൈയില്‍ വെച്ചതിന് തീവ്രവാദിയെന്നു പറഞ്ഞ് വിമാനത്തില്‍ നിന്നും ഇറക്കി വിടുന്ന കാലത്ത് ഇസ്‌ലാമോ ഫോബിയക്കാര്‍ക്ക് ഗ്രാഫിക് ഡിസൈനര്‍മാര്‍ പണികൊടുക്കുന്നു. ‘ഈ വാചകത്തിന് പ്രത്യേകിച്ച് അര്‍ഥമൊന്നുമില്ല, അറബി മനസ്സിലാവാത്തവരെ വെറുതേ പേടിപ്പിക്കുക എന്നതല്ലാതെ’ ബെര്‍ലിന്‍ മെട്രോയുടെ ഒരു കംപാര്‍ട്ട്‌മെന്റില്‍ ഈ അര്‍ഥം വരുന്ന അറബിവാചകം എഴുതിയ ബാഗുമായി നില്‍ക്കുന്ന യുവതിയുടെ ചിത്രം അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫലസ്തീനി ഗ്രാഫിക് ഡിസൈനര്‍മാര്‍ സനാ ജമ്മാലി, ഹൈതാം ഹദ്ദാദ് എന്നിവരാണ് ഈ ബാഗ് രൂപകല്‍പന ചെയ്തത്. സാമൂഹിക പ്രശ്‌നങ്ങളോട് വളരെ ലളിതമായ തരത്തില്‍ പ്രതികരിക്കുക എന്ന ലക്ഷ്യംവച്ചാണ് ബാഗ് രൂപകല്‍പന ചെയ്തതെന്ന് സനാ ജമ്മാലിയും ഹൈതാം ഹദ്ദാദും അല്‍ജസീറയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. സാമൂഹിക പ്രശ്‌നങ്ങളോട് തമാശ കലര്‍ന്ന രീതിയില്‍ ഗ്രാഫിക് ഡിസൈനര്‍മാര്‍ എന്ന നിലയിലുള്ള തങ്ങളുടെ പ്രതികരണങ്ങളുടെ ഭാഗമാണിതെന്നും ഇസ്രായേലിലെ ഹായ്ഫയില്‍ റോക്ക് പേപ്പര്‍ സിസ്സേഴ്‌സ് എന്ന ഡിസൈന്‍ സ്റ്റുഡിയോ നടത്തുന്ന ജമ്മാലിയും ഹദ്ദാദും പറയുന്നു. ഒരു അര്‍ത്ഥവുമില്ലാത്ത അറബി വാക്കുകള്‍ കണ്ട് ഭയക്കുന്നവര്‍ ഭയക്കട്ടെ എന്നു തന്നെയാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും ഇവര്‍ പറയുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day