|    Jan 23 Mon, 2017 1:54 am
FLASH NEWS

ഇസ്‌ലാമോഫോബിയ വളര്‍ത്തലിന് എതിരേ പ്രതിഷേധമുയരണം: ജമാഅത്ത് കേരള അമീര്‍

Published : 16th July 2016 | Posted By: SMR

കോഴിക്കോട്: ഇസ്‌ലാമോഫോബിയ വളര്‍ത്താന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും അവര്‍ക്കെതിരേ വിദ്യാര്‍ഥി സമൂഹത്തില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയരണമെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐഅബ്ദുല്‍ അസീസ്. എസ്‌ഐഒ സംസ്ഥാന കമ്മിറ്റി ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യയില്‍ ഗള്‍ഫ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി സംഘടിപ്പിച്ച കോമ്പസ് 2016 പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം പണ്ഡിതന്‍മാരെ വേട്ടയാടുന്നതിനുള്ള ശ്രമങ്ങള്‍ ആശങ്കാജനകമാണ്. ഇതിലൂടെ അന്താരാഷ്ട്രതലത്തില്‍ സാമ്രാജ്യത്വ ശക്തികളും ഇന്ത്യയിലെ സംഘപരിവാര രാഷ്ട്രീയവും ശ്രമിക്കുന്നത് ഇസ്‌ലാമിനെ തകര്‍ക്കാനാണ്. വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരിക്കുന്നതിലൂടെ ഇന്ത്യയില്‍ സവര്‍ണാധിപത്യം ശക്തിപ്പെടുത്താനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് വിദ്യാര്‍ഥി സമൂഹം ആര്‍ജിക്കേണ്ടത്. അടിച്ചമര്‍ത്തപ്പെട്ടവരുടെ ചരിത്രം മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ആവശ്യമായ പഠനങ്ങള്‍ ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും നടക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് നഹാസ് മാള കോമ്പസിന് അദ്ധ്യക്ഷത വഹിച്ചു. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം മലയാളി വിദ്യാര്‍ഥികളാണ് ക്യാംപില്‍ പങ്കെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക