|    Sep 26 Tue, 2017 7:10 am
FLASH NEWS
Home   >  Todays Paper  >  page 9  >  

‘ഇസ്‌ലാമുമായി പ്രശ്‌നം’: ഫ്രഞ്ച് പ്രസിഡന്റ് വിവാദത്തില്‍

Published : 15th October 2016 | Posted By: SMR

പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദ് അടുത്തിടെ പുറത്തിറക്കിയ പുസ്തകത്തില്‍ നടത്തിയ ഇസ്‌ലാംവിരുദ്ധ പരാമര്‍ശം വിവാദമായി. തന്റെ രാജ്യത്ത് ‘ഇസ്‌ലാമുമായി പ്രശ്‌നമുണ്ട്. കുടിയേറ്റക്കാര്‍ രാജ്യത്തു പാടില്ല’ എന്നായിരുന്നു പുസ്തകത്തില്‍ ഹൊളാന്‍ദ് പരാമര്‍ശിച്ചത്. നിരവധി അനധികൃത കുടിയേറ്റക്കാരാണ് രാജ്യത്തെത്തുന്നത്. ഇസ്‌ലാമുമായി പ്രശ്‌നമുണ്ടെന്നതു ശരിതന്നെയാണ്. ആര്‍ക്കും അതില്‍ സംശയം വേണ്ട. കാരണം, ഇസ്‌ലാമികര്‍ ആരാധനയ്ക്കും അംഗീകാരത്തിനും ആവശ്യമുയര്‍ത്തുന്നു. മുഖം മറച്ച സ്ത്രീക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിച്ചാല്‍ അവര്‍ ഒരു ഫ്രഞ്ച് വനിതയായി മാറുമെന്നും ഹൊളാന്‍ദ് പറയുന്നു. ഹിജാബ് ധരിക്കുന്ന സ്ത്രീകള്‍ ഫ്രഞ്ച് വനിതകളല്ലെന്നാണ് ഹൊളാന്‍ദ് ഉദ്ദേശിക്കുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. അഭയാര്‍ഥികള്‍ രാജ്യത്തേക്കു പ്രവേശിക്കുന്നതിനെ തടയണമെന്നും ഹൊളാന്‍ദ് സൂചന നല്‍കി. എ പ്രസിഡന്റ് ഷുഡ് നോട്ട് സേ ദാറ്റ്: സീക്രട്ട് ഓഫ് ഫൈവ് ഇയേര്‍സ് ഇന്‍ ഓഫീസ് എന്ന 660 പേജുള്ള പുസ്തകത്തിലാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക