|    Mar 29 Wed, 2017 4:55 pm
FLASH NEWS

ഇസ്‌ലാമില്‍ തല്‍പ്പരയായ യുവതിനാടുവിട്ട കേസ്: നാസറിനും ജാമ്യം

Published : 15th October 2016 | Posted By: Abbasali tf

പെരിന്തല്‍മണ്ണ: ചെര്‍പ്പുളശ്ശേരി കച്ചേരി കുന്നില്‍ നിന്നും 21 കാരിയായ യുവതി നാടുവിട്ട സംഭവത്തില്‍ ചെര്‍പ്പുളശ്ശേരി പോലിസ് അറസ്റ്റ് ചെയ്ത് റിമാന്റിലായിരുന്ന രണ്ടു പേര്‍ക്കും ജാമ്യം ലഭിച്ചു. പട്ടിക്കാട് അമാനത്ത് വീട്ടില്‍ നാസറിന് ഇന്നലെ ഒറ്റപ്പാലം മജിസ്‌ട്രേറ്റ് കോടതി ഉപാധികള്‍ ഒന്നും ഇല്ലാതെയാണ് ജാമ്യം അനുവദിച്ചത്.— പെരിന്തല്‍മണ്ണ പട്ടിക്കാട് നെന്മിനി ചെട്ടിയാര്‍തൊടി സിന ഫര്‍സാനക്ക് ഒരുമാസം മുമ്പ് തന്നെ ജാമ്യം ലഭിച്ചിരുന്നു.എട്ടാം ക്ലാസ് മുതല്‍  തന്നെ ഇസ്്‌ലാം മതത്തോട് താല്‍പര്യമുണ്ടായിരുന്ന പെണ്‍കുട്ടി സ്വന്തമായി മതപഠനം നടത്തിയിരുന്നു. ബിരുദപഠനം കഴിഞ്ഞ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയതു വരുന്നതിനിടെ കൂടെയുള്ള ജീവനക്കാര്‍ യുവതിയുടെ ഇസ്്‌ലാമിക താല്‍പര്യം മനസിലാ ക്കി പെരിന്തല്‍മണ്ണയിലെ എസ്ഡിപിഐ പ്രവര്‍ത്തകരോട് തുടര്‍പഠനത്തിന് വഴി അന്വേഷിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ മഞ്ചേരിയിലെ സത്യസരണി ഓഫിസുമായി ബന്ധപ്പെട്ട് നിയമപരമായ രേഖകള്‍ ഉണ്ടെങ്കില്‍ പഠനസൗകര്യം ഒരുക്കാമെന്ന്് മറുപടി നല്‍കി.— ഇതിനിടക്ക് യുവതി സ്വമേധയാ വീട് വിട്ടിറങ്ങി. രക്ഷിതാക്കള്‍ ഹേബിയസ് കോ ര്‍പസ് ഫയല്‍ ചെയ്തതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ യുവതിയെ ഒരാഴ്ച കഴിഞ്ഞ് വീണ്ടും ഹാജരാക്കണമെന്ന നിബന്ധനയോടെ പാര്‍ട്ടി പ്രവര്‍ത്തകരായ സിന ഫര്‍സാനയുടെയും അമാനത്ത് വീട്ടില്‍ നാസറിനുമൊപ്പം യുവതിയുടെ താല്‍പര്യപ്രകാരം കോടതി പറഞ്ഞയച്ചു.ഒരാഴ്ച കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കിയ യുവതി വീണ്ടും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പോവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. എന്നാല്‍, യുവതിയെ ഹോസ്റ്റലില്‍ താമസിപ്പിക്കാനാണ് കോടതി നിര്‍ദേശിച്ചത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കാണാതായവരെ കുറിച്ച് അന്വേഷിക്കുന്ന കൂട്ടത്തില്‍ ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് കാണാതായ യുവതിയെ കുറിച്ചും അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.— എട്ടു ദിവസം കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കിയ കുട്ടി വീണ്ടും സിന ഫര്‍സാനക്കും നാസറിനുമൊപ്പം പോവാനാണ് താല്‍പ്പര്യമെന്ന് അറിയിച്ചെങ്കിലും രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയക്കാനായിരുന്നു വിധിച്ചത്. —പിന്നീട് ഒരു പരാതിപോലും ഇല്ലാതെയാണ് ചെര്‍പ്പുളശ്ശേരി പോലിസ് അന്യായമായി സിനയുടെയും നാസറിന്റെയും പേരില്‍ കേസെടുത്ത് റിമാന്റ് ചെയ്തത്.— ഇരുവര്‍ക്കും വേ ണ്ടി അഡ്വ. എ എ റഹീം (മലപ്പുറം) ഹാജരായി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day