|    Sep 21 Fri, 2018 12:07 am
FLASH NEWS
Home   >  Kerala   >  

ഇസ്‌ലാമിലേക്കെത്തിയ വഴി: നടി മീനു കുര്യന്റെ വീഡിയോ ശ്രദ്ധേയമാകുന്നു

Published : 25th January 2017 | Posted By: Navas Ali kn

unnamed

നടി മീനു കൂര്യന്‍ ഇസ്‌ലാം മതം സ്വീകരിച്ചതിനു ശേഷം എങ്ങിനെയാണ് ഇസ്‌ലാമിലേക്ക് എത്തിയതെന്ന് വ്യക്തമാക്കി പോസ്റ്റ് ചെയ്ത വീഡിയോ ശ്രദ്ധേയമാകുന്നു. ടാ തടിയാ, കലണ്ടര്‍, പ്രമുഖന്‍ തുടങ്ങി ഇരുപതോളം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മീനു കുര്യന്‍ പ്രമുഖ നര്‍ത്തകിയും ഗായികയുമാണ്. ക്രിസ്തുമത്തെ കുറിച്ച് ആത്മീയ പ്രഭാഷണങ്ങള്‍ നടത്തി യുട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്ന മീനു കുര്യന്‍ ക്രിസ്തുമതത്തിലുള്ള തന്റെ സംശയങ്ങള്‍ക്ക് മറുപടി ലഭിക്കാതെ വന്നതോടെയാണ് ഇസ്‌ലാമിനെ പറ്റി പഠിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ റമദാന്‍ മുതല്‍ വ്രതം അനുഷ്ഠിച്ചിരുന്നു. ഇതിനു ശേഷം ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങള്‍ പലരും അവര്‍ക്ക് നല്‍കിയിരുന്നു. ഖുര്‍ആന്‍ പരിഭാഷയും ലഭിച്ചു. തന്റെ പല ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഖുര്‍ആനിലാണ് കണ്ടെത്താനായത് എന്ന് മീനു കുര്യന്‍ വീഡിയോയില്‍ പറയുന്നു. 48 മിനിറ്റ് ദൈര്‍ഘ്യമാണ് വീഡിയോക്കുള്ളത്. യേശുവിനെ കുറിച്ച് ആത്മീയ പ്രഭാഷണങ്ങള്‍ നടത്തി യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്ന ആളാണ് താനെന്നും ബൈബിള്‍ മുഴുവനായി താന്‍ വായിച്ചിട്ടുണ്ടെന്നും സൂചിപ്പിക്കുന്ന മീനു, ബൈബിളിലെ പല വചനങ്ങളും തന്നെ ആശയക്കുഴപ്പത്തില്‍ എത്തിച്ചുവെന്നും പറയുന്നു. ഇത് വൈദികന്മാരുമായും പങ്ക് വെച്ചു. എന്നാല്‍ സംശയം ആര്‍ക്കും തീര്‍ക്കാന്‍ സാധിച്ചില്ല.  മീന കുര്യന്‍ ഇപ്പോള്‍ മീനു മുനീര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. മീനുവിന്റെ ഭര്‍ത്താവ് മുനീര്‍ ഇസ്‌ലാം മത വിശ്വാസിയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss