|    Jan 19 Thu, 2017 10:11 am

ഇസ്‌ലാമിനെ വികൃതവല്‍കരിക്കാന്‍ ആസൂത്രിത ശ്രമം: എം ഐ അബ്ദുല്‍ അസീസ്

Published : 1st August 2016 | Posted By: SMR

ആലുവ: ഇസ്‌ലാമിനെ വികൃതവല്‍കരിക്കാന്‍ ആസൂത്രിത ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ്. ‘ആത്മീയ വ്യതിചലനത്തിനും ഇസ്‌ലാമോഫോബിയക്കുമെതിരേ’ ജമാഅത്തെ ഇസ്‌ലാമി കേരളഘടകം ആലുവയില്‍ സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐഎസ്‌ഐഎസ് ഇത്തരം ശ്രമങ്ങളുടെ ഭാഗമാണ്.
ഇസ്‌ലാമിനെ വികൃതമാക്കുകയാണ് ഈ ഭീകരസംഘം ചെയ്യുന്നത്.   തങ്ങളല്ലാത്തവര്‍ ഇസ്‌ലാമല്ല എന്നതാണ് അവരുടെ വാദം. ഐഎസിനു പിന്നില്‍ സാമ്രാജ്യത്വ ശക്തികളാണെന്ന് അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ തന്നെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് ഐഎസ്‌ഐഎസിന് ഒരൊറ്റ മുസ്‌ലിമിനെയും ലഭിച്ചില്ലെന്നത് രാജ്യത്തെ മുസ്‌ലിം സമുദായത്തിന്റെ പക്വതയാണ് വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നും ആത്മീയത അന്വേഷിച്ചു പോവുന്നവരുടെ തിരോധാനം ഇസ്‌ലാമിന്റെ തലയില്‍ വച്ചു കെട്ടുകയാണ്. ആത്മീയതക്കു വേണ്ടി ഭൗതിക ജീവിതം ത്യജിക്കുന്ന ആള്‍ദൈവങ്ങളെയും മുനിമാരെയും ഇന്ത്യാ ചരിത്രത്തിലും നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. ആത്മീയത ഇസ്‌ലാമിക ദര്‍ശനത്തിന്റെ ഭാഗമാണ്. എന്നാല്‍ അതിനു വേണ്ടിയുള്ള ഒളിച്ചോട്ടം ഇസ്‌ലാമികമല്ല. ഇത്തരം പ്രവണതകളെ പ്രവാചകന്‍ നിരുല്‍സാഹപ്പെടുത്തുകയും നിഷിദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ മനുഷ്യരുടേതുമാണ്. ഏക മാനവികതയുടെ സന്ദേശമാണ് ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഇസ്‌ലാമിലെ ആരാധനകള്‍ വ്യക്തി ജിവിതത്തെ സംസ്‌കരിക്കാനും സാമൂഹിക മേഖലകളില്‍ കരുത്താര്‍ജിക്കാനും കൂടിയുള്ളതാണ്.
ഇഷ്ടമുള്ള ആദര്‍ശം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഓരോ ഇന്ത്യാക്കാരനുമുണ്ട്. ഇത് തടയാനുള്ള ശ്രമം സ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളിയാണ്. ആദര്‍ശ പാപ്പരത്തത്തിന്റെ കാടിളക്കലാണിത്. സാക്കിര്‍ നായിക്കിന് നേരേ നടന്നതും അതാണ്. എന്റെ ആത്മീയതയാണ് എന്റെ രാഷ്ട്രീയം എന്നാണ് ഗാന്ധിജി പറഞ്ഞത്.
മുസ്‌ലിം സമുദായം പരസ്പരം പഴിചാരി നശിക്കേണ്ടവരല്ലെന്നും വഴിതെറ്റുന്ന ഒറ്റപ്പെട്ട യുവതയെ തിരിച്ചറിയാന്‍ സമുദായത്തിന് കഴിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക