|    Jun 24 Sun, 2018 4:46 pm
FLASH NEWS

ഇസ്‌ലാമിനെ ഭീതിയുടെ നിഴലില്‍ നിര്‍ത്തി സാമാജ്യത്വ ശക്തികള്‍ ലാഭം കൊയ്യുന്നു : ഡോ. കെ കെ എന്‍ കുറുപ്പ്‌

Published : 1st May 2017 | Posted By: fsq

 

പേരാമ്പ്ര: ഇസ്‌ലാമിനെ ഭീതിയുടെ നിഴലില്‍ നിര്‍ത്തി സാമ്രാജ്യത്വ ശക്തികള്‍ തങ്ങളുടെ ആയുധങ്ങള്‍ക്ക് വിപണി കണ്ടെത്തുകയാണെന്ന് ചരിത്രകാരന്‍ ഡോ. കെ കെ എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടു. പേരാമ്പ്രയില്‍ എസ്‌വൈഎസ് സംഘടിപ്പിച്ച വഴിവിളക്ക് കാംപയിന്റെ ഭാഗമായ സെമിനാറില്‍ ഇസ്‌ലാമോഫോബിയ ഒരു സാമ്രാജ്യത്വ അജണ്ട എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ എല്ലാ മേഖലകളിലും ഭീതിയുടെ വിത്ത് വിതച്ച് അരാജകത്വത്തിലൂടെ തങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ ഇസ്‌ലാമിനെ ഭയക്കുകയാണ്. നവ കോളോണിയലിസവു ം പുത്തന്‍ സാമ്പത്തിക നയങ്ങളും മറച്ചുവയ്ക്കാന്‍ സാമ്രാജ്യത്വ ശക്തി പടച്ചുവിട്ട വികാരമാണ് ഇസ്‌ലാമോഫോബിയ. ഐഎസിനെ സൃഷ്ടിച്ച് തങ്ങളുടെ ശത്രുക്കളെ ഒതുക്കാന്‍ തന്ത്രപരമായ നീക്കം നടത്തിയ സാമ്രാജ്യത്വ ശക്തികള്‍ക്കെതിരേ ഐഎസ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ് ഇസ്‌ലാമിനെ ഭീകരമായി ചിത്രീകരിക്കാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു വന്നതിന്റെ തിക്തഫലമാണ് വര്‍ഗീയ കലാപത്തിലേക്ക് നയിച്ചത്.ഗുജറാത്ത് വര്‍ഗീയ കലാപത്തിന് പ്രേരകമായത് പാഠപുസ്തകത്തിലെ പരാമര്‍ശങ്ങളാണ്. ഇന്ത്യയില്‍ ഗംഗാജലത്തിന് മാത്രം പുണ്യം കല്‍പിക്കുന്നത് തെറ്റായ സന്ദേശമാവും, എല്ലാ വെള്ളവും പരിശുദ്ധവും സംസവുമാണ്. എസ്‌വൈഎസ് ജില്ലാ സെക്രട്ടറി സയ്യിദ് അലി തങ്ങള്‍ പാലേരി അധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി മോഡറേറ്ററായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss