|    Mar 26 Sun, 2017 1:00 pm
FLASH NEWS

ഇസ്‌ലാമിനെ പരിഹസിക്കാന്‍ വ്യാജ യുനെസ്‌കോ സര്‍ട്ടിഫിക്കറ്റുമായി വെബ്‌സൈറ്റ്

Published : 16th July 2016 | Posted By: SMR

Unesco-certificate

കോഴിക്കോട്: ഐഎസ് ബന്ധത്തിന്റെ പേരില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് രാജ്യത്ത് ഇസ്‌ലാമോഫോബിയ ശക്തമാക്കുന്നതിനിടെ ഇസ്‌ലാമിനെ പരിഹസിച്ച് ജുന്‍താ കാ റിപോര്‍ട്ടര്‍ എന്ന വെബ്‌സൈറ്റ്. ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്ന് ഐക്യരാഷ്ട്രസഭാ സംഘടനയായ യുനെസ്‌കോ സര്‍ട്ടിഫിക്കറ്റ് പുറപ്പെടുവിച്ചു എന്നാണ് വെബ്‌സൈറ്റ് വാര്‍ത്ത നല്‍കിയത്.
ഇസ്‌ലാം ലോകത്ത് ഏറ്റവും സമാധാനം നിറഞ്ഞ മതമാണ് എന്ന് 2016 ജൂലൈ നാലിന് യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ പ്രഖ്യാപിച്ചതായുള്ള സര്‍ട്ടിഫിക്കറ്റും വാര്‍ത്തയ്‌ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. വാര്‍ത്തയിലെ വ്യാജം തിരിച്ചറിയാതെ പലരും ഈ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തും ഷെയര്‍ ചെയ്തും പ്രദര്‍ശിപ്പിച്ചു. ക്ഷമാപണ ശീലരായ പലരും തങ്ങളുടെ മതം സമാധാനമുള്ളതാണെന്നത് ഐക്യരാഷ്ട്ര സഭ തന്നെ അംഗീകരിച്ചിട്ടുണ്ടെന്ന തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചിരിപ്പിക്കുന്നുമുണ്ട്.
വ്യാജ സര്‍ട്ടിഫിക്കറ്റ് പ്രചരിച്ചതോടെ യുനെസ്‌കോ തന്നെ ഇതിനെതിരേ രംഗത്തെത്തി. ജുന്‍താ കാ റിപോര്‍ട്ടര്‍ എന്ന വ്യാജ സൈറ്റില്‍ പറയുന്ന പ്രകാരം യുനെസ്‌കോ ഒരു സര്‍ട്ടിഫിക്കറ്റും പുറപ്പെടുവിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വെബ് സൈറ്റിലൂടെ അറിയിച്ചത്. എല്ലാ മതവിശ്വാസങ്ങളോടും തുല്യമായ ബഹുമാനമാണ് യുനെസ്‌കോയ്ക്ക് ഉള്ളതെന്നും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

(Visited 355 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക