|    Oct 19 Fri, 2018 7:53 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇസ്‌ലാമിനെ അപമാനിച്ച് വീഡിയോ; മലേസ്യന്‍ ഗായകനെ അറസ്റ്റ് ചെയ്തു

Published : 23rd August 2016 | Posted By: SMR

MALAYSIA_RAPPER

ക്വാലാലംപൂര്‍: ഇസ്‌ലാമിനെ അപമാനിച്ചെന്ന കുറ്റം ചുമത്തി നമീവി എന്ന പേരിലറിയപ്പെടുന്ന മലേസ്യന്‍ ഗായകന്‍ വീ മെങ് ചീയെ പോലിസ് അറസ്റ്റ് ചെയ്തു.
അടുത്തിടെ പുറത്തിറങ്ങിയ നമീവിയുടെ സംഗീത വീഡിയോ ഇസ്‌ലാമിനെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. വിവാദവീഡിയോ ഓ മൈ ഗോഡ് എന്നു തുടങ്ങുന്ന നമീവിയുടെ ഗാനം കഴിഞ്ഞമാസമാണ് പുറത്തിറങ്ങിയത്.
ദൈവത്തെ നിന്ദിക്കുന്ന ഗാനങ്ങളുടെ പേരില്‍ കുപ്രസിദ്ധനാണ് നമീവി. എന്നാല്‍, അറസ്റ്റിലായതോടെ മതത്തിന്റെ ഐക്യത്തെയാണ് ഗാനത്തിലൂടെ ഉദ്ദേശിച്ചതെന്ന് നമീവി വിശദീകരണം നല്‍കി. രണ്ടു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് പോലിസ് ചുമത്തിയിരിക്കുന്നത്. മലേസ്യന്‍ ജനസംഖ്യയില്‍ മൂന്നില്‍ രണ്ട് ഭാഗവും മുസ്‌ലിംകളാണ്. ചൈനീസ് ഗോത്രവംശജനാണ് 33കാരനായ നമീവി. അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തതായാണ് വിവരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss