|    Aug 18 Sat, 2018 10:07 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇസ്‌ലാമിനെതിരായ വര്‍ഗീയ പ്രചാരണം: ഇടതുപക്ഷം പിന്മാറണം- ഇമാംസ് കൗണ്‍സില്‍

Published : 8th August 2018 | Posted By: kasim kzm

കോഴിക്കോട്: ഇസ്‌ലാമിലെ ചരിത്രസംഭവങ്ങളെയും മതഗ്രന്ഥങ്ങളെയും തെറ്റായി ഉദ്ധരിച്ച് മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ പ്രചാരണം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇടതുപക്ഷം പിന്‍മാറണമെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിച്ചും മുസ്‌ലിംകളുടെ മേല്‍ വര്‍ഗീയത ആരോപിച്ചും നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ക്കെതിരേ സംസ്ഥാനവ്യാപകമായി കാംപയിന്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. അതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ തിരൂരിലും തിരുവനന്തപുരത്തും ”മാര്‍ക്‌സിസം-വര്‍ഗീയത-ഇസ്‌ലാം’ എന്ന വിഷയത്തില്‍ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കും. യോഗത്തില്‍ പ്രസിഡന്റ് മൗലാന മുഹമ്മദ് ഈസ മമ്പഈ അധ്യക്ഷത വഹിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss