|    Mar 30 Thu, 2017 4:22 am
FLASH NEWS

ഇസ്‌ലാമിക് ബാങ്കിങിന്റെ സാധ്യത തേടി റിസര്‍വ് ബാങ്കും സര്‍ക്കാരും

Published : 31st August 2016 | Posted By: SMR

മുംബൈ: പലിശ രഹിത ഇസ്‌ലാമിക് ബാങ്കിങിന്റെ സാധ്യതകള്‍ ആരാഞ്ഞ് റിസര്‍വ് ബാങ്കും സര്‍ക്കാരും. മതപരമായ കാരണങ്ങളാല്‍ ഇപ്പോഴും പുറത്തുനില്‍ക്കുന്ന സമൂഹങ്ങളെ ബാങ്കിങ് മേഖലയിലേക്ക് അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.
മതപരമായ വിലക്കുമൂലം പലിശയിലധിഷ്ഠിതമായ ബാങ്കിങ് ഉല്‍പന്നങ്ങളില്‍നിന്നു ഒരു വിഭാഗം വിട്ടുനില്‍ക്കുന്നുണ്ട്. പലിശരഹിത ബാങ്കിങ് സംവിധാനം നടപ്പാക്കുന്നതിലൂടെ പുറംതിരിഞ്ഞുനില്‍ക്കുന്ന സമൂഹത്തെക്കൂടി മുഖ്യധാരയിലേക്ക് കണ്ണി ചേര്‍ക്കുകയാണ് പദ്ധതി യുടെ ലക്ഷ്യം. ഇതിന് സര്‍ക്കാരുമായി കൂടിയാലോചന നടത്താനും റിസര്‍വ് ബാങ്കിന്റെ 2015-16 വര്‍ഷത്തെ വാര്‍ഷിക റിപോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
പലിശയെ ഇസ്‌ലാം വിലക്കുന്നതിനാല്‍ പലിശ വിമുക്ത സാമ്പത്തിക തത്ത്വങ്ങളില്‍ അധിഷ്ഠിതമായ സാമ്പത്തിക സംവിധാനമാണ് ഇസ്‌ലാമിക്- ശരീഅത്ത് ബാങ്കിങ്.
ഇന്ത്യയിലെ തങ്ങളുടെ പ്രഥമ ശാഖ അഹ്മദാബാദില്‍ തുറക്കുമെന്ന് ഈ വര്‍ഷാദ്യത്തില്‍ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക് (ഐഡിബി) വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ എക്‌സിം ബാങ്ക് ഐഡിബിയുമായി 100 ശതലക്ഷം ഡോളറിന്റെ ധാരണാപത്രത്തിലും ഒപ്പുവച്ചിരുന്നു. അതേസമയം, സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ പദ്ധതിക്കെതിരേ ചില തീവ്ര ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായെത്തിയിരുന്നു.
ലോകത്താകെ അലയടിച്ച സാമ്പത്തിക മാന്ദ്യം ഇസ്‌ലാമിക് ബാങ്കിങിനെ ബാധിച്ചില്ലെന്നു മാത്രമല്ല ഇക്കാലയളവില്‍ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തപ്പെടുത്തിയത്. രാജ്യത്ത് പലിശരഹിത ബാങ്കിങ് സംവിധാനം ഒരുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സാമ്പത്തിക മേഖലയിലെ പരിഷ്‌കരണങ്ങള്‍ക്കായി നിയോഗിച്ച രഘുറാം രാജന്‍ അധ്യക്ഷനായ കമ്മിറ്റി സൂചിപ്പിച്ചിരുന്നു. പലിശയിലധിഷ്ഠിതമായ ബാങ്കിങില്‍നിന്നു ഒരു വിഭാഗം വിട്ടുനില്‍ക്കുന്നതുമൂലം സാമ്പത്തിക അസമത്വം ഉണ്ടാവുന്നതായും മേഖലയിലെ മറ്റു രാജ്യങ്ങളില്‍നിന്നുള്ള നിക്ഷേപം രാജ്യത്തിനു ലഭിക്കാതെ പോവുന്നതായും കഴിഞ്ഞ ഡിസംബറില്‍ റിസര്‍വ് ബാങ്ക് എക്‌സിക്യുട്ടീവ് ഡയരക്ടര്‍ ദീപക് മോഹന്തി അധ്യക്ഷനായ സമിതി കമ്മിറ്റി കണ്ടെത്തിയിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day