|    Sep 20 Thu, 2018 10:05 am
FLASH NEWS
Home   >  National   >  

ഇസ്‌ലാമാബാദില്‍ അറസ്റ്റിലായ ശെയ്ഖ് നാബി അഹമ്മദിന് കോണ്‍സുലര്‍ സഹായം തേടി ഇന്ത്യ

Published : 23rd May 2017 | Posted By: G.A.G

ന്യൂഡല്‍ഹി: പാകിസ്താന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ അറസ്റ്റിലായ ശെയ്ഖ് നാബി അഹമ്മദിന് ഇന്ത്യന്‍ കോണ്‍സുലര്‍ സഹായം ലഭ്യമാക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. മെയ് 19ന് ആയിരുന്നു ഇന്ത്യന്‍ പൗരനായ നാബി അറസ്റ്റിലായത്. ഇസ്‌ലാമാബാദിലെ എഫ് 8 മേഖലയില്‍ വച്ച് നാബിയെ പോലിസ് പരിശോധനയ്ക്കായി പിടിച്ചു നിര്‍ത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മതിയായ യാത്രാ രേഖകളില്ലാത്തതിനാലാണ് അറസ്റ്റെന്നാണ് ഇസ്‌ലാമാബാദ് പോലിസ് അറിയിച്ചത്. ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയ നാബിയെ 14 ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

 

 

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss