|    Sep 26 Tue, 2017 6:21 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഇസ്‌ലാം സ്വീകരിക്കാന്‍ സഹായം: യുവതിക്ക് ജാമ്യം

Published : 7th September 2016 | Posted By: Navas Ali kn

Muslim+women+most+disadvantaged+group+in+Britain
ഇരുപത്തൊന്നുകാരിയായ പെണ്‍കുട്ടിയെ ഇസ്‌ലാം മതം സ്വീകരിക്കുന്നതിന് സഹായിച്ചെന്ന കേസില്‍ അറസ്റ്റിലായ പാലക്കാട് പള്ളിപറമ്പില്‍ സ്വദേശിനിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പാലക്കാട് പള്ളിപറമ്പ് പരമ്പൂര്‍ സ്വദേശിനി ഷീന ഫര്‍സാനയ്ക്കാണ് ജസ്റ്റിസ് പി ഉബൈദ് ജാമ്യം അനുവദിച്ചത്. പെണ്‍കുട്ടിയെ കാണാതായെന്ന് ചൂണ്ടിക്കാട്ടി ജൂണ്‍ 13ന് പിതാവ് നല്‍കിയ പരാതിയിലാണ് ഹരജിക്കാരിക്കെതിരേ ചെര്‍പ്പുളശ്ശേരി പോലിസ് തട്ടിക്കൊണ്ടുപോവല്‍, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ വകുപ്പുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, പെണ്‍കുട്ടിയുടെ മൊഴിയില്‍ ആരുടെയും പ്രേരണയില്ലാതെ വീടുവിട്ടിറങ്ങിയതാണെന്നും ഇസ്‌ലാം മതം സ്വയം സ്വീകരിച്ചതായും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഹരജിക്കാരിക്കെതിരേ പരാതി ഉന്നയിച്ചിട്ടുമില്ല. വീടുവിട്ടിറങ്ങും മുമ്പ് യുവതി എഴുതിയ കത്തിലും സ്വമേധയാ മതം മാറിയതാണെന്ന് പറയുന്നുണ്ട്. കേസന്വേഷണം പൂര്‍ത്തിയായെന്ന് കേസ് ഡയറിയില്‍ നിന്നു വ്യക്തമാണെന്നതിനാല്‍  ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാവുന്നതാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഉത്തരവ്. 50,000 രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവും, എല്ലാ തിങ്കളാഴ്ചകളിലും ഡിവൈഎസ്പി മുമ്പാകെ ഹാജരാവണം, ചെര്‍പ്പുളശ്ശേരി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, പരാതിക്കിടയാക്കിയ പെണ്‍കുട്ടിയുമായി ബന്ധപ്പെടരുത്, വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുത്, പാസ്‌പോര്‍ട്ട് ഹാജരാക്കണം തുടങ്ങിയവയാണ് പ്രധാന ഉപാധികള്‍.
muneer-card
akoli-fb

driving-licence-card

ente-rogi

pokemon-card

o-abdulla-short-card

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക