|    Jan 23 Mon, 2017 3:52 am
FLASH NEWS

ഇസ്‌ലാം വെറുപ്പിന്റെ പ്രത്യയശാസ്ത്രമെന്ന് തൊഗാഡിയ

Published : 3rd August 2016 | Posted By: SMR

കോഴിക്കോട്: മുസ്‌ലിംകള്‍ക്കെതിരേ വിഷംചീറ്റി വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി) രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. ഇസ്‌ലാം വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണെന്നും ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധമതക്കാരും ജൂതന്‍മാരും ഒന്നിച്ചുനിന്നില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇസ്‌ലാമിക ഭീകരത ലോകമെമ്പാടുമുണ്ട്. ഇതിനെതിരേ എല്ലാ മതസ്തരും ഒന്നിച്ചുനില്‍ക്കേണ്ട കാലഘട്ടമാണിത്. വെറുപ്പിന്റെ തത്വശാസ്ത്രം പിന്തുടരുന്നവര്‍ കൊല്ലാനും കൊല്ലപ്പെടാനും ആഗ്രഹിക്കുന്നവരാണ്. ജര്‍മനിയില്‍ അഭയവും ഭക്ഷണവും നല്‍കിയ ക്രിസ്ത്യന്‍ പുരോഹിതരെ അവര്‍ കൊന്നു. ലോകത്തിന്റെ നാനാഭാഗത്തും ഇത് ആവര്‍ത്തിക്കുന്നു. ഇനിയിത് അനുവദിക്കരുത്.
ഇന്ത്യയെ മതനിരപേക്ഷ രാജ്യമാക്കി നിലനിര്‍ത്തണമെങ്കി ല്‍ ഏക വ്യക്തിനിയമം കൊണ്ടുവരണം. ഗുജറാത്തിലടക്കം ദലിതര്‍ക്കെതിരേ നടന്നത് ചില ആ ള്‍ക്കൂട്ടത്തിന്റെ ആക്രമണമാണ്. അതു നടക്കാന്‍ പാടില്ലാത്തതായിരുന്നു. രാജ്യത്ത് അക്രമം കാണിക്കുന്നവരെ ഇര എന്നു പറയാന്‍ പറ്റില്ലെന്ന് മുസ്‌ലിംകള്‍ക്കെതിരായ ആക്രമണത്തെക്കുറിച്ച് തൊഗാഡിയ പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയുടെ രാജി, ബീഫ് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തൊഗാഡിയ മറുപടി പറഞ്ഞില്ല. കര്‍ഷകര്‍ക്കു പരിശീലനം നല്‍കാനാണ് താന്‍ കേരളത്തില്‍ എത്തിയത്. വയനാട്ടിലെ കര്‍ഷകര്‍ക്കുള്ള പരിശീലനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും അവര്‍ക്ക് വലിയ വരുമാനവര്‍ധന ഉണ്ടാക്കിക്കൊടുക്കുകയുമാണു ലക്ഷ്യമെന്നും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക