|    Jan 18 Wed, 2017 11:34 am
FLASH NEWS

ഇസ്‌ലാം മതാശ്ലേഷണത്തിന് ഔലിയാക്കള്‍ വഹിച്ച പങ്ക് അതുല്യം

Published : 18th April 2016 | Posted By: SMR

കോഴിക്കോട്: ഇന്ത്യയില്‍ ലക്ഷോപലക്ഷം ജനങ്ങള്‍ ഇസ്‌ലാം മതമാശ്ലേഷിച്ചത് അജ്മീര്‍ ഖാജാ മുഈനുദ്ദീനുല്‍ ചിശ്തി തങ്ങള്‍ മുഖേനയായിരുന്നെന്ന് റഹ്മത്തുല്ലാ ഖാസിമി മൂത്തേടം പറഞ്ഞു.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഔലിയാക്കളുടെയും സൂഫീവര്യരുടെയും അത്ഭുത സിദ്ധികള്‍ ജനം അനുഭവിച്ചറിയുകയും, ഇത് അല്ലാഹുവിലുള്ള വിശ്വാസത്തിലേക്ക് കടന്ന് വരാന്‍ കാരണമായിത്തീര്‍ന്നുവെന്നും അദ്ദേഹം വിവരിച്ചു. ഇടിയങ്ങര ശൈഖ് പള്ളിയില്‍ അപ്പവാണിഭ നേര്‍ച്ചയോടനുബന്ധിച്ച് നടത്തുന്ന മതപ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടിയങ്ങര പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് മുഹമ്മദു ബ്‌നു അലാഇദ്ദീനില്‍ ഹിംസ്വി തങ്ങള്‍ സര്‍വ ജാതി മതസ്ഥരുടെയും ബഹുമാനാദരവുകള്‍ക്ക് പാത്രമായ ചരിത്രപുരുഷനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് രാത്രി സന്തുഷ്ട കുടുംബം എന്ന വിഷയത്തില്‍ അബ്ദുല്‍ അസീസ് അശ്‌റഫി കാസര്‍ഗോട് പ്രഭാഷണം നടത്തും. ഇടിയങ്ങര ശൈഖ് പള്ളിയില്‍ ഇത്തവണ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 106 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക