|    Oct 23 Mon, 2017 2:48 am
Home   >  National   >  

ഇസ്‌ലാം മതം സ്വീകരിക്കുമെന്ന് ഗുര്‍മീത് അനുയായികള്‍

Published : 3rd October 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: വിശ്വാസം നഷ്ടപ്പെട്ടാല്‍ കൂട്ടത്തോടെ ഇസ് ലാം മതം സ്വീകരിക്കുമെന്ന് ഗുര്‍മീത് രാം റഹീം അനുയായികള്‍. ഹിന്ദുവായതിനാലാണ് ഗുര്‍മീത് ജയിലിലടക്കപ്പെട്ടതെന്നും ദേരാ വക്താവ് സന്ദീപ് മിശ്ര ആരോപിച്ചു. രാജ്യത്ത് ഹിന്ദുക്കളും ഹിന്ദു സംഘടനകളും ആക്രമിക്കപ്പെടുകയാണെന്നും ഹിന്ദുസ്ഥാനെ സ്‌നേഹിക്കുന്നവര്‍ക്ക് കണ്ണീരുമാത്രമേ കിട്ടുകയുള്ളൂവെന്നും മിശ്ര ആരോപിച്ചു. ഹിന്ദുസ്ഥാനില്‍ ഹിന്ദുവാകുക എന്നത് കുറ്റകൃത്യമാണ്. വിശ്വാസം നഷ്ടപ്പെട്ടാല്‍ മതപരിവര്‍ത്തനം നടത്തുന്നതില്‍ എന്താണ് തെറ്റെന്നും മിശ്ര ചോദിച്ചു.
ജയിലില്‍ കഴിയുന്ന ഗുര്‍മീത് രാം റഹീം സിങ് തന്നെയാണ് അനുയായികളെകൊണ്ട് ഇത്തരം പ്രസ്താവനകള്‍ നടത്തിക്കുന്നത് എന്നാണ് സൂചന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക