|    May 24 Wed, 2017 5:26 pm
FLASH NEWS

ഇസ്‌ലാം നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തില്ല: മാര്‍ ജോര്‍ജ് ആലഞ്ചേരി

Published : 15th August 2016 | Posted By: SMR

കൊച്ചി: ഇസ് ലാം മതം നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുമെന്ന് താന്‍ കരുതുന്നില്ലെന്നും അതിനെ ഇസ്‌ലാം അനുകൂലിക്കുന്നില്ലെന്നാണ് താന്‍ മനസിലാക്കുന്നതെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും വിഭാഗക്കാര്‍ അത്തരത്തില്‍ നിര്‍ബന്ധിത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ അത് ശരിയായ മത പരിവര്‍ത്തനമല്ല.ഇസ് ലാമില്‍ വിശ്വസിക്കുന്നുവെന്ന് പറയുന്നവരുടെ തെറ്റായ പ്രവര്‍ത്തനമാണിത്. അക്രമത്തിന്റെ പാത വെടിയാന്‍ എല്ലാ രാഷ്ട്രീയ പാര്‍ടികളും തയാറാകണമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day