|    Jun 19 Tue, 2018 2:59 am

‘ഇസ്‌ലാം നല്‍കുന്നത് നന്‍മയുടെ സന്ദേശം’ : ഡോ. മുഹമ്മദ് ഫാറൂഖ് നഈമി

Published : 28th January 2017 | Posted By: fsq

 

മാനന്തവാടി: മതത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്നവര്‍ യഥാര്‍ഥ വിശ്വാസം ഉള്‍ക്കൊള്ളാത്തവരോ മതസന്ദേശങ്ങളെ കൃത്യമായി മനസ്സിലാക്കാത്തവരോ ആണെന്നും മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് ഇസ്ലാമിന്റെ ആഹ്വാനമെന്നും എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്എസ്എഫ് സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന സുന്നി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയിലും സമൂഹത്തിലും ചേരിതിരിവുകള്‍ സൃഷ്ടിക്കുന്നവര്‍ക്ക് ഗൂഢ ലക്ഷ്യങ്ങളുണ്ട്്. ഇസ്ലാമിലെ ആത്മീയ ദര്‍ശനങ്ങള്‍ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശങ്ങളാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ പി എസ് കെ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ചെറിയകോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ മൗലവി ബാഖവി ഉദ്ഘാടനം ചെയ്തു. എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി എസ് ശറഫുദ്ദീന്‍, എസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് നരിക്കോട്, കെ എസ് മുഹമ്മദ് സഖാഫി, പി സി ഉമറലി, എം മുഹമ്മദലി, കെ എ സലാം ഫൈസി, ശമീര്‍ ബാഖവി, ആബിദ് കോറോം, കെ കുഞ്ഞബ്ദുല്ല എന്നിവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss