|    Dec 12 Tue, 2017 12:33 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘ഇസ്‌ലാം അറിയുക, അടുക്കുക’ കാംപയിന്‍ 25നു തുടങ്ങും

Published : 19th July 2016 | Posted By: sdq

imams Councilതിരുവനന്തപുരം: ‘ഇസ്‌ലാം അറിയുക, അടുക്കുക’ എന്ന ശീര്‍ഷകത്തില്‍ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ഘടകം കാംപയിന്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈ മാസം 25 മുതല്‍ ആഗസ്ത് 10 വരെയാണ് കാംപയിന്‍ കാലാവധി. സംസ്ഥാനതല ഉദ്ഘാടനം 25ന് കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ നടക്കും. മത-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
പൊതുയോഗങ്ങള്‍, പ്രചാരണ ജാഥകള്‍, സെമിനാറുകള്‍, ലഘുലേഖ വിതരണം തുടങ്ങിയവ കാംപയിന്റെ ഭാഗമായി നടക്കും. ആഗസ്ത് 10ന് തിരുവനന്തപുരത്തു നടക്കുന്ന ബഹുജന സമ്മേളനത്തോടു കൂടി സമാപിക്കും. കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായ ചില യുവാക്കളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പൊലിപ്പിച്ചുകാട്ടി ഇസ്‌ലാമിന്റെ മാനവിക മുഖത്തെ വികൃതമാക്കി അവതരിപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നത്. ഇസ്‌ലാം ശാന്തിയും സമാധാനവുമാണ് പ്രതിനിധാനം ചെയ്യുന്നത്. കാണാതായവരെ കണ്ടെത്തണം. എന്നാല്‍, അതിന്റെ മറപറ്റി മുസ്‌ലിം ജനതയെ ഒന്നടങ്കം സംശയത്തിന്റെ മുനയില്‍ നിര്‍ത്താനുള്ള ശ്രമം അത്യന്തം നികൃഷ്ടമാണ്. ഈയൊരു പശ്ചാത്തലത്തില്‍ ഇതിനെതിരേയുള്ള ശക്തമായ ബോധവല്‍ക്കരണമാണ് കാംപയിന്‍ ലക്ഷ്യമിടുന്നത്.
സാമ്രാജ്യത്വ സൃഷ്ടിയായ ഇസ്‌ലാമോഫോബിയയുടെ തുറുപ്പുചീട്ടിറക്കി രാജ്യത്തിന്റെ ഭരണഘടന പൗരനു വാഗ്ദാനം നല്‍കുന്ന മത പ്രബോധന സ്വാതന്ത്ര്യത്തെ തകിടംമറിക്കാനുള്ള നീക്കമാണ് ഇപ്പോള്‍നടക്കുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഡോ. സാക്കിര്‍ നായിക്കിനെതിരേയുള്ള നീക്കമെന്നും പത്രക്കുറിപ്പില്‍ ഭാരവാഹികള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക