|    May 24 Wed, 2017 2:22 am
FLASH NEWS

ഇസ്‌ലാം അറിയുക, അടുക്കുക കാംപയിന്‍ ഉദ്ഘാടനം ഇന്ന്

Published : 25th July 2016 | Posted By: SMR

കോഴിക്കോട്: ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രബോധന കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കോഴിക്കോട്ട് നടക്കും. ഇസ്‌ലാം അറിയുക, അടുക്കുക എന്ന ശീര്‍ഷകത്തില്‍ 17 ദിവസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പ്രബോധന പരിപാടികള്‍ക്കാണ് ഇന്ന് വൈകീട്ട് നാലിന് കെ പി കേശവമേനോന്‍ ഹാളില്‍ തുടക്കം കുറിക്കുക. ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ ഉദ്ഘാടനം ചെയ്യും.
നിക്ഷിപ്ത താല്‍പര്യക്കാരായ ചില മാധ്യമങ്ങളും സംഘപരിവാര കേന്ദ്രങ്ങളും നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്‌ലാംവിരുദ്ധ പ്രചാരണങ്ങളില്‍ ഉത്തരവാദപ്പെട്ടവര്‍ പോലും വഞ്ചിതരാവുന്ന സാഹചര്യത്തില്‍ യഥാര്‍ഥ ഇസ്‌ലാം എന്തെന്ന് അടുത്തറിയാനുള്ള സാഹചര്യം ഒരുക്കുന്നതിനാണ് കാംപയിന്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അറിയിച്ചു.
കാംപയിന്റെ ഭാഗമായി ലഘുലേഖ, പോസ്റ്റര്‍ പ്രചാരണം, ഗൃഹസമ്പര്‍ക്ക പരിപാടി, പൊതുയോഗങ്ങള്‍, പ്രമുഖ വ്യക്തികളുമായി സംവാദം തുടങ്ങിയവ നടക്കും.
ഉദ്ഘാടന സമ്മേളനത്തില്‍ മുഹമ്മദ് സ്വാലിഹ് മൗലവി, പി കെ സുലൈമാന്‍ മൗലവി, അബ്ദുര്‍റഹ്മാന്‍ ബാഖവി, പാങ്ങില്‍ നൂറുദ്ദീന്‍ മുസ്‌ല്യാര്‍, വി എം ഫതഹുദ്ദീന്‍ റഷാദി, ഡോ. സിദ്ദീഖ് ഹസന്‍, എ എ വഹാബ്, ഹാഫിസ് അഫ്‌സല്‍ ഖാസിമി, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സി പി മുഹമ്മദ് ബഷീര്‍, അഡ്വ. എ എം കെ നൗഫല്‍, അബ്ദുര്‍റഹ്മാന്‍ ദാരിമി, കെ കെ അബ്ദുല്‍ മജീദ് ഖാസിമി, യു കെ അബ്ദുസ്സലാം മൗലവി, സുബൈര്‍ കൗസരി, ഷിഹാബ് മാഹിരി പങ്കെടുക്കും. കാംപയിന്‍ ആഗസ്ത് 11ന് തിരുവനന്തപുരത്ത് പൊതുസമ്മേളനത്തോടെ സമാപിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day