|    Oct 19 Thu, 2017 2:10 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇസ്‌ലാംവിരുദ്ധ പ്രസ്താവന: എംപിക്കെതിരേ കേസ്

Published : 3rd March 2016 | Posted By: SMR

സിര്‍സി (കര്‍ണാടക): ഇസ്‌ലാമിനെ തീവ്രവാദവുമായി ബന്ധപ്പെടുത്തി പരാമര്‍ശം നടത്തിയ ബിജെപി എംപി അനന്തകുമാര്‍ ഹെഗ്‌ഡെക്കെതിരേ കര്‍ണാടക പോലിസ് സ്വമേധയാ കേസെടുത്തു. മതവിശ്വാസം വ്രണപ്പെടുത്തുക, മതവിഭാഗങ്ങളെ കരുതിക്കൂട്ടി അപമാനിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തി. ഉത്തര കന്നഡയില്‍നിന്ന് അഞ്ചുതവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് ഹെഗ്‌ഡെ. ഞായറാഴ്ച സിര്‍സിയില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു വിവാദ പരാമര്‍ശം. ഇതിനെതിരേ വിവിധ മുസ്‌ലിം സംഘടനകള്‍ പ്രതിഷേധിച്ചു. ഹെഗ്‌ഡെക്കെതിരേ നടപടി ആവശ്യപ്പെട്ട് ജില്ലാ പോലിസ് സൂപ്രണ്ടിനു നിവേദനം നല്‍കി. ഇതേ ആവശ്യവുമായി ആരോഗ്യമന്ത്രി യു ടി ഖാദര്‍ ആഭ്യന്തരമന്ത്രി പരമേശ്വരയെ കണ്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക