|    Dec 15 Sat, 2018 5:33 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇസ്‌ലാംപൂര്‍ ഈശ്വര്‍പൂരാക്കണം: വിശ്വഹിന്ദു പരിഷത്ത്‌

Published : 17th November 2018 | Posted By: kasim kzm

കൊല്‍ക്കത്ത: ഉത്തര്‍പ്രദേശിനു പിന്നാലെ ബംഗാളിലും സ്ഥലപ്പേരുമാറ്റവുമായി സംഘപരിവാരം രംഗത്ത്. പശ്ചിമ ബംഗാളിലെ വടക്കന്‍ ദിനാജ്പൂരിലെ ഇസ്‌ലാംപൂരിന്റെ പേര് ഈശ്വര്‍പൂര്‍ എന്നാക്കി മാറ്റണമെന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം. ഇസ്‌ലാംപൂര്‍ എന്ന പേര് ഉപയോഗിക്കുന്നത് മുസ്‌ലിം പ്രീണനമാണെന്നും 80 ശതമാനം ഹിന്ദുക്കള്‍ ജീവിക്കുന്ന ഇന്ത്യ ഹിന്ദുഭൂമിയാണെന്നും ബംഗാള്‍ വിഎച്ച്പി നേതാവ് സചീന്ദ്രനാഥ് സിന്‍ഹ പറഞ്ഞു. ‘ഈശ്വര്‍’ എന്ന വാക്ക് ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നതാണ്.
ഇസ്‌ലാംപൂരിനെ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഈശ്വര്‍പൂര്‍ എന്നാണ് വിളിക്കുന്നതെന്നും തപാല്‍ വിലാസത്തില്‍ ഈശ്വര്‍പൂര്‍ എന്നെഴുതിയാല്‍ കൃത്യമായി കത്തുകള്‍ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഎച്ച്പിയുടെ പേരുമാറ്റ ആവശ്യത്തിനു പിന്നാലെ ആ ര്‍എസ്എസ് നിയന്ത്രണത്തിലുള്ള സരസ്വതി ശിശു വിദ്യാമന്ദിര്‍ സ്‌കൂളിന്റെ പേരില്‍ ഈശ്വര്‍പൂര്‍ എന്ന് ചേര്‍ത്തതായും റിപോര്‍ട്ടുണ്ട്.
സ്‌കൂള്‍ പശ്ചിമ ബംഗാള്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷനു കീഴിലുള്ളതാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ ബോര്‍ഡ് നിര്‍ദേശം നല്‍കി. വിഎച്ച്പിയുടെ പേരുമാറ്റ നിര്‍ദേശത്തെ ബിജെപി പശ്ചിമ ബംഗാള്‍ ഘടകം പിന്തുണച്ചു. നേരത്തേ ചരിത്ര നഗരമായ അലഹാബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കിയാണ് പേരുമാറ്റത്തിനു തുടക്കമിട്ടത്. പിന്നീട് അയോധ്യയുമായി ചേര്‍ന്നുള്ള ഫൈസാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്റെ പേര് അയോധ്യ എന്നാക്കി മാറ്റുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss