|    Aug 20 Mon, 2018 9:41 pm
FLASH NEWS
Home   >  Kerala   >  

ഇസ്‌ലാമിനെതിരായ വര്‍ഗീയ പ്രചാരണത്തില്‍ നിന്ന് സിപിഎം പിന്മാറണം: ഇമാംസ് കൗണ്‍സില്‍

Published : 6th August 2018 | Posted By: afsal aph

കോഴിക്കോട്: ഇസ്്‌ലാമിലെ ചരിത്രസംഭവങ്ങളെയും മതഗ്രന്ഥങ്ങളെയും തെറ്റായി ഉദ്ധരിച്ച് മുസ്്്‌ലിംകള്‍ക്കെതിരെ വര്‍ഗീയ പ്രചരണം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും സിപിഎം പിന്‍മാറണമെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മുസ്്‌ലിംകള്‍ പ്രതിസ്ഥാനത്ത് വരുന്ന അനിഷ്ട സംഭവങ്ങള്‍ മറയാക്കി ഇസ്്‌ലാമിനും മുസ്ലിംകള്‍ക്കുമെതിരെ വര്‍ഗീയ പ്രചാരണം നടത്തുന്ന സംഘപരിവാര്‍ വഴിയെ സഞ്ചരിക്കുകയാണ് സിപിഎം. ഇത് അപകടമാണ്. പാര്‍ട്ടിയോട് അനുഭാവമുള്ള വിശ്വാസികളെ മതത്തില്‍ നിന്നകറ്റാനുള്ള ശ്രമവും പലവിധേന നടക്കുന്നുണ്ട്. മാനവികതയുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്്‌ലാം. ആ നിലക്ക് ഇടതുപക്ഷത്തിന് സഹകരിക്കാവുന്ന മതവിഭാഗവും മുസ്ലിംകളാണ്. എന്നാല്‍ മുസ്്‌ലിംകളോട് കടുത്ത വര്‍ഗീയ നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. ആശയം എന്ന നിലയ്ക്ക് മാര്‍ക്‌സിസമോ അതിന്റെ സിദ്ധാന്തങ്ങളോ അവതരിപ്പിച്ച് ജനങ്ങളെ സംഘടിപ്പിക്കുന്നതിന് പകരം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മുസ്്്‌ലിം വിരുദ്ധ വര്‍ഗീയത പ്രചരിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇസ്്‌ലാമിനെ തെറ്റിദ്ധരിപ്പിച്ചും മുസ്്‌ലിംകളുടെ മേല്‍ വര്‍ഗീയത ആരോപിച്ചും നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ സംസ്ഥാനവ്യാപകമായി കാംപയിന്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. അതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ തിരൂരിലും തിരുവനന്തപുരത്തും ‘മാര്‍ക്‌സിസം-വര്‍ഗീയത-ഇസ്്‌ലാം’ എന്ന വിഷയത്തില്‍ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കും. യോഗത്തില്‍ പ്രസിഡന്റ് മൗലാന മുഹമ്മദ് ഈസ മമ്പഈ അധ്യക്ഷത വഹിച്ചു. നിസാറുദ്ദീന്‍ മൗലവി, ഹാഫിസ് അഫ്‌സല്‍ ഖാസിമി, യു കെ അബ്ദുല്‍സലാം മൗലവി, ഷഫീഖ് അല്‍ ഖാസിമി, അബ്ദുല്‍ മജീദ് ഖാസിമി, അര്‍ഷദ് നദ്വി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss