|    Nov 21 Wed, 2018 4:02 pm
FLASH NEWS
Home   >  Kerala   >  

ഇസ്ലാമിലേക്കുള്ള മതം മാറ്റം: അംഗികരണ അതോറിറ്റി ഉടന്‍

Published : 13th July 2018 | Posted By: Jasmi JMI

കൊച്ചി: ഇസ്ലാം മതം സ്വീകരിച്ചവര്‍ക്കു  അംഗീകാരം നേടാനും വിഞ്ജാപനം ലഭിക്കാനുമുള്ള അതോറിറ്റിയുടെ പ്രവര്‍ത്തനത്തിനുള്ള ചട്ടം മൂന്നു മാസത്തിനകം രൂപീകരിക്കുമെന്നു സര്‍ക്കാര്‍. ഹൈക്കോടതിയെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇസ്ലാമായി മതം മാറിയാല്‍ അതിനു വിഞ്ജാപനം  നല്‍കാനുള്ള അധികാരം ഈ അതോറിറ്റിക്കായിരിക്കും.
ക്രിസ്ത്യാനിയായി ജനിച്ച് ഹിന്ദുസ്ത്രീയെ വിവാഹം ചെയ്തു മൂന്നു വര്‍ഷം മുന്‍പ് ഇസ്‌ലാം മതം സ്വീകരിച്ച അബു താലിബ് എന്ന തദേവൂസിന്റെ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. നിയമത്തില്‍ ചട്ടരൂപീകരണത്തെക്കുറിച്ചു പറയുന്നതിനാല്‍ നടപടികള്‍ക്കു സര്‍ക്കാരിനു ബാധ്യതയുണ്ടെന്നു കോടതി വ്യക്തമാക്കി.
1937ലെ മുസ്‌ലിം വ്യക്തിനിയമം (ശരീഅത്ത്) നടപ്പാക്കല്‍ നിയമത്തിലെ നാലാം വകുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ പ്രകാരമാണിത്. ഒരു വ്യക്തി
ഭാര്യയും മക്കളും ഇപ്പോഴും ക്രിസ്തുമത വിശ്വാസികളാണെങ്കിലും താന്‍ ഇസ്‌ലാം മതാചാരങ്ങള്‍ അനുഷ്ഠിച്ചാണു ജീവിക്കുന്നതെന്നു ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. ഇസ്‌ലാം മതവിശ്വാസിയാണെന്നു തെളിയിക്കാവുന്ന ഔദ്യോഗിക രേഖകളില്ല. മുസ്‌ലിം വ്യക്തി നിയമം പിന്തുടര്‍ന്നു ജീവിക്കാനാണു താല്‍പര്യം. വ്യക്തിനിയമം നടപ്പാക്കല്‍ ചട്ടത്തിന്റെ നാലാംവകുപ്പില്‍ പറയുന്നതുപോലെ മതംമാറ്റം സംബന്ധിച്ച ഔദ്യോഗിക വിഞ്ജാപനത്തിലൂടെ (ഡിക്ലറേഷന്‍) മാത്രമേ പ്രശ്‌നത്തിനു പരിഹാരം സാധിക്കൂ. എന്നാല്‍, ഇത് നടത്തേണ്ട അധികാരി നിലവിലില്ലാത്ത അവസ്ഥയാണെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss