|    May 23 Tue, 2017 4:38 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഇസ്ലാം മതം സ്വീകരിച്ച യുവാവ് വെട്ടേറ്റു മരിച്ച നിലയില്‍

Published : 19th November 2016 | Posted By: G.A.G

faizal

മലപ്പുറം : ഇസ്ലാം മതം സ്വീകരിച്ച യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തിരൂരങ്ങാടി കൊടിഞ്ഞി പുല്ലാണി ഫൈസല്‍ (32) ആണു കൊല്ലപ്പെട്ടത്. ഫാറൂഖ് നഗര്‍ അങ്ങാടിക്കടുത്ത് റോഡരികില്‍ ഇന്നു പുലര്‍ച്ചെ അഞ്ചോടെയാണു മൃതദേഹം കാണപ്പെട്ടത്.
ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന യുവാവ് ആറ് മാസം മുന്‍പാണ് ഇസ്ലാം മതം സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ഇയാളുടെ ഭാര്യയും മൂന്ന് മക്കളും മതം മാറുകയും ചെയ്തിരുന്നു. ഞായറാഴ്ച ഗള്‍ഫിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് കൊലപാതകം.
മതം മാറിയ ഫൈസലിന് നേരത്തെ ഭീഷണിയുണ്ടായിരുന്നതായാണ് അറിയുന്നത്. ഫൈസല്‍ ഞായറാഴ്ച ഗള്‍ഫിലേക്ക് പോകുന്നതിനാല്‍ ഫൈസലിന്റെ ഭാര്യാ പിതാവും മാതാവും  ട്രെയിന്‍ വഴി വരികയായിരുന്നു. ഇവരെ കൂട്ടുന്നതിനായി അതിരാവിലെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ഫൈസല്‍. പ്രഭാത നിസ്‌കാരത്തിനായി പളളിയിലെക്ക് വന്നവരാണ് മരിച്ചു കിടക്കുന്നതായി കണ്ടത്. സമീപത്തു തന്നെ ഫൈസലിന്റെ ഓട്ടോ ഹെഡ്‌ലൈറ്റ് തെളിച്ച നിലയിലും കാണപ്പെട്ടു. സംഭവമറിഞ്ഞ് തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി.  ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, ഡിഒൈഎസ്പി, താനൂര്‍ സി.ഐ. അലവി, തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ചു. മലപ്പുറത്തു നിന്നെത്തിയ ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ആര്‍.എസ്.എസ് ആണ് കൊലക്ക് പിന്നിലെന്ന് പറയപ്പെടുന്നു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

പിതാവ് കൃഷ്ണന്‍കുട്ടി നായര്‍, മാതാവ് മീനാക്ഷി.

മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുര്‍ത്തിയായതിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.

faizal-one

faizaltwo

faizal-three

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day