|    Aug 16 Thu, 2018 3:39 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇസ്രായേല്‍-ഹമാസ് ചര്‍ച്ച നടത്തി

Published : 5th August 2018 | Posted By: kasim kzm

ഗസ: ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ ചര്‍ച്ച നടത്തി. ഗസാ മുനമ്പില്‍ നടന്ന ചര്‍ച്ചയില്‍ ഹമാസിന്റെ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ എല്ലാവരും പങ്കെടുത്തു.
ഇതാദ്യമായാണ് ഹമാസിന്റെ സമ്പൂര്‍ണ പോളിറ്റ് ബ്യൂറോ ഗസയില്‍ എത്തുന്നത്. യോഗത്തിനെത്തുന്ന നേതാക്കള്‍ക്കെതിരേ നടപടിയുണ്ടാവില്ലെന്ന് ഇസ്രായേല്‍ ഉറപ്പു നല്‍കിയിരുന്നു. ഗസയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിദേശസന്ദര്‍ശനം റദ്ദാക്കി. ഹമാസുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വിലയിരുത്തുന്നതിന് ഞായറാഴ്ച ഇസ്രായേല്‍ അടിയന്തര മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. അതിനിടെ, ഉപരോധത്തില്‍ കഴിയുന്ന ഗസാ മുനമ്പിലേക്ക് ഇന്ധനം വിതരണം ചെയ്യാനുള്ള അനുമതി അധിനിവേശ സൈന്യം വീണ്ടും റദ്ദാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss