|    Jul 28 Fri, 2017 12:23 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇസ്രായേല്‍ സൈന്യം 46 ഫലസ്തീനികളെ തടവിലാക്കി

Published : 28th July 2016 | Posted By: SMR

വെസ്റ്റ ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡിനിടെ 46 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. പ്രാദേശിക ഫലസ്തീനി എന്‍ജിഒ ആണ് ഇക്കാര്യം അറിയിച്ചത്. കിഴക്കന്‍ ജറുസലേമിലെ സില്‍വാനി, റാസ് അല്‍ അമൂദ്, ഖദോര ഫാരിസ് എന്നിവിടങ്ങൡലെ വീടുകളില്‍ നടത്തിയ തിരച്ചിലിനിടെയാണ് 35 പേരെ അറസ്റ്റ് ചെയ്തതെന്ന് ഫലസ്തീനിയന്‍ പ്രിസണര്‍ സൊസൈറ്റി അറിയിച്ചു. വെസ്റ്റ് ബാങ്കിലെ ജെനിന്‍, ഹീബ്രോണ്‍ എന്നിവിടങ്ങളില്‍നിന്നാണ് 11 പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാവാത്തവരാണെന്നാണ് വിവരം. നിലവില്‍ 7000ത്തോളം ഫലസ്തീനികളാണ് ഇസ്രായേല്‍ തടവറകളില്‍ കഴിയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക