|    Mar 25 Sat, 2017 3:36 am
FLASH NEWS

ഇസ്രായേല്‍ സൈനികന്റെ വെടിയേറ്റിട്ടും കണ്ണിലെ അഗ്നി കെടാതെയുള്ള ഫലസ്തീന്‍ ബാലന്റെ ഫോട്ടോ വൈറലാകുന്നു

Published : 14th January 2016 | Posted By: swapna en

boy-i
ധക്ക: ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയുണ്ട നെഞ്ചില്‍ ചൂഴ്ന്നിറങ്ങി രക്തം ഒലിച്ചിറങ്ങുമ്പോഴും ധീരതയോടെ കണ്ണില്‍ ഫലസ്തീന്‍ ജനതയുടെ മുഴുവന്‍ പ്രതികാരവും ജ്വലിപ്പിച്ച് നിരായുധനായി നിവര്‍ന്ന്് നില്‍ക്കുന്ന ഫലസ്തീന്‍ ബാലന്റെ ഫോട്ടോ വൈറലാകുന്നു. ഇതിനോടകം ഈ ഫോട്ടോയ്ക്ക് ലഭിച്ചത് 13,199 ലൈക്കാണ്. ഷെയറാവട്ടെ 35,953. ബാലന്റെ നോട്ടം ഇസ്രായേല്‍ സൈന്യത്തെ ഭയപ്പെടുത്തന്നതാണ്.സ്വന്തം മണ്ണ് കൈയടക്കിയവനോടുള്ള ഒടുങ്ങാത്ത പകയും ഈ കണ്ണുകളില്‍ ദൃഷ്ടമാണ്.
ബംഗ്ലാദേശിലെ ഈസ്റ്റ് ഡെല്‍റ്റാ യൂണിവേഴ്‌സിറ്റി പ്രഫസറായ മുഹമ്മദ് റെയ്ഹാനുള്‍ ഹാറൂണ്‍ ആണ് ഈ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. തന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ത്ത ഇസ്രായേല്‍ സൈനികനെ അവസാന ശ്വാസത്തില്‍ പ്രതികാരത്തോടെ നോക്കിനില്‍ക്കുന്ന നിരായുധനായ ഫലസ്തീന്‍ ബാലന്റെ ഫോട്ടോ എന്തുകൊണ്ട് വൈറലാകുന്നില്ല.എന്തുകൊണ്ടാണ് ഫെയ്‌സ്ബുക്കില്‍ ആരും ഷെയര്‍ ചെയ്യാത്തത് എന്തുകൊണ്ട്…ഇങ്ങനെ ചോദിച്ചുകൊണ്ടാണ് മുഹമ്മദ് റെയ്ഹാനുള്‍ ഹാറൂണ്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തുടര്‍ന്ന് ഈ ഫോട്ടോ വൈറലാകുകയായിരുന്നു.

ഈ ഫോട്ടോ എടുത്തത് ആദ്യ ഇന്തിഫാദ നടന്ന കാലത്താണ്. (1987 മുതല്‍ 1993വരെയായിരുന്നു ആദ്യ ഇന്തിഫാദ നടന്നത്. ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശത്തിനെതിരേ രൂപം കൊണ്ട സമരമായിരുന്നു ഇന്തിഫാദ. ഇതില്‍ ആയിരകണക്കിന് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഈ കാലഘട്ടത്തില്‍ തലയ്ക്കും ഹൃദയത്തിലുമായിരുന്നു ഇസ്രായേല്‍ സൈന്യം വെടിവയ്ക്കാറ്. )

ഈ ഫോട്ടോ വ്യാജമാണെന്ന ആരോപണങ്ങള്‍ ഇതിനോടകം വന്നിരുന്നു.എന്നാല്‍ ഈ ആരോപണങ്ങളെ വെല്ലുന്ന തരത്തിലായിരുന്നു ഈ ഫോട്ടോയുടെ ഫെയ്‌സ്ബുക്ക് റീച്ച്.കൂടാതെ ഈ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ നിന്ന് എടുത്തുകളയണമെന്നാവശ്യപ്പെട്ട്്് നിരവധി ഇസ്രായേലുകളാണ് തന്നെ സമീപിച്ചിരിക്കുന്നതെന്ന് ഹാറുണ്‍ പറയുന്നു. എത്ര പണം വേണമെങ്കിലും തരാം ഈ ഫോട്ടോ എടുത്തു കളയൂ എന്ന് തന്നോട് ഫോണില്‍ ചിലര്‍ ആവശ്യപ്പെട്ടു. ഫോട്ടോ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് തന്റെ ഫോണില്‍ നിരവധി സന്ദേശങ്ങള്‍ വരുന്നു. ഫെയ്‌സ്ബുക്കിലും സന്ദേശങ്ങള്‍ വരുന്നു. ഇതില്‍ നിന്ന് മനസ്സിലാക്കാം ഈ ഫോട്ടോ സത്യമാണെന്നും ഇസ്രായേലുകാര്‍ ഇതിനെ വല്ലാതെ ഭയക്കുന്നുവെന്നും. ഇസ്രായേലിന്റെ നരഹത്യ ലോകത്തിന് മുന്നില്‍ തുറന്ന് കാണിക്കുമ്പോള്‍ അവര്‍ക്കുണ്ടാവുന്ന ഭയമാണിത്. ആ ബാലന്റെ കണ്ണുകളില്‍ കാണുന്ന ധൈര്യവും പ്രതികാരവും ലോക ജനത ഏറ്റുവാങ്ങി ഫലസ്തീനായി ഐക്യപ്പെടുന്നു. ഇത് ഇസ്രായേലുകാര്‍ ഭയക്കുന്നു-ഹാറൂണും ഈ പോസ്റ്റിനായി കമ്മന്റ് ചെയ്തവരും പറയുന്നു.
ഇസ്രായേലുകാര്‍ വല്ലാതെ ഈ ഫോട്ടോയെ പേടിക്കുന്നു.ഇസ്രായേലിനെതിരേ ഏവരും ഐക്യപ്പെടുമോ എന്നും അവര്‍ ഭയക്കുന്നു. തഹരിര്‍ സ്‌ക്വയറില്‍ രൂപം കൊണ്ട അറബ് വിപ്ലവം പോലെ പുതിയൊരു വിപ്ലവം ഇസ്രായേലിനെതിരേ രൂപം കൊള്ളുമോ അതാണ് ഇസ്രായേലിന്റെ പേടി-മറ്റൊരു കമ്മന്റില്‍ പറയുന്നു.
എന്നാല്‍ ഇസ്രായേല്‍ ഏജന്റുമാരുടെ ഭീഷണിക്കു മുന്നില്‍ താന്‍ മുട്ടു മടക്കില്ലെന്നും തന്റെ അവസാന ശ്വാസം വരെ ഈ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ നിന്ന് പിന്‍വലിക്കില്ലെന്നും പ്രഫസര്‍ ഹാറൂണ്‍ പറയുന്നു.

(Visited 1,449 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക