|    Aug 20 Sun, 2017 8:52 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇസ്രായേല്‍: ബാങ്ക്‌വിളി ശബ്ദം കുറയ്ക്കാന്‍ നീക്കം

Published : 15th November 2016 | Posted By: SMR

തെല്‍ അവീവ്: ഇസ്രായേലില്‍ എല്ലാ വിശ്വാസ വിഭാഗങ്ങളില്‍ പെടുന്നവരും പ്രാര്‍ഥനയ്ക്കുള്ള ആഹ്വാനത്തിന്റെ ശബ്ദം കുറയ്ക്കണമെന്ന ബില്ലിന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അംഗീകാരം.
മുസ്‌ലിം പള്ളികളെ ലക്ഷ്യം വച്ചാണ് പുതിയ ബില്ലെന്ന് പരക്കെ ആരോപണം ഉയരുന്നുണ്ട്.
നീക്കം മതസ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന് അന്താരാഷ്ട്ര നിരീക്ഷക സംഘടനയുടെ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് നടപടി. എന്നാല്‍, ബില്ല് എല്ലാ മതക്കാര്‍ക്കും ബാധകമാണെന്നാണ് നെതന്യാഹുവിന്റെ പക്ഷം. ഇസ്രായേല്‍ ജനസംഖ്യയുടെ 17.5 ശതമാനവും മുസ്‌ലിംകളാണ്. ബില്ലിന് പാര്‍ലമെന്റ് അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക