|    May 27 Sat, 2017 1:50 pm
FLASH NEWS

ഇസ്രായേല്‍ ബന്ദികളുടെ സുരക്ഷയ്ക്കു പ്രത്യേക യൂനിറ്റുണ്ടെന്ന് ഹമാസ്

Published : 5th January 2016 | Posted By: SMR

ഗസാ സിറ്റി: ഹമാസ് സൈനിക വിഭാഗമായ അല്‍ഖസ്സാമിന്റെ പിടിയിലുള്ള ഇസ്രായേല്‍ ബന്ധികളെ കൈകാര്യം ചെയ്യുന്നതിന് രഹസ്യ സ്വഭാവമുള്ള പ്രത്യേക ‘ഷാഡോ യൂനിറ്റ്’ തങ്ങള്‍ക്കുണ്ടെന്ന് അല്‍ഖസ്സാം പുറത്തുവിട്ട വീഡിയോ ടേപ്പില്‍ വെളിപ്പെടുത്തി. പത്തു വര്‍ഷം മുമ്പാണ് ഷാഡോ യൂനിറ്റ് പ്രവര്‍ത്തനമാരംഭിച്ചതെന്നും അധിനിവേശ ജയിലുകളില്‍ കിടക്കുന്ന ഫലസ്തീന്‍ തടവുകാരുടെ മോചനം എളുപ്പമാക്കുകയാണ് അതിന്റെ ലക്ഷ്യമെന്നും അല്‍ഖസ്സാം വക്താവ് അബൂ ഉബൈദ് പറഞ്ഞു.
ബന്ദിയാക്കിയ ഗിലാദ് ഷാലിതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഫലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഷാലിതിനെ കൈമാറിയത് ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം വന്‍ പരാജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day