|    Jun 29 Thu, 2017 4:03 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇസ്രായേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധം

Published : 21st November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇസ്രായേല്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് റാലി നടത്തി. ന്യൂഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ ചില സംഘടനകളുമായി യോജിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഇസ്രായേലി പ്രസിഡന്റ് റോവിന്‍ റിവിന്റെ സന്ദര്‍ശനത്തെ അപലപിച്ച നേതാക്കള്‍ സ്വേഛാധിപത്യ സയണിസ്റ്റ് രാഷ്ട്രത്തോടുള്ള ബന്ധം സര്‍ക്കാര്‍ പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടു. ഇസ്രായേലിനെ സ്വാഗതംചെയ്യുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഫലസ്തീനികളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ പഴയ നയത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. ഫലസ്തീന്‍ ജനതയുടെ പേരാട്ടത്തിന് നേരത്തേ പിന്തുണ നല്‍കിയിരുന്ന ഇന്ത്യ ഇസ്രായേലുമായി സൗഹൃദത്തിലായത് നിര്‍ഭാഗ്യകര—മാണെന്നും ഒരു ജനാധിപത്യ രാഷ്ട്രത്തിന് ഇസ്രായേല്‍ പോലുള്ള സ്വേഛാധിപത്യ രാഷ്ട്രത്തെ സ്വാഗതംചെയ്യാന്‍ സാധിക്കുന്നതെങ്ങനെയാണെന്നും ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് പ്രസിഡന്റ് മൗലാനാ ഉസ്മാന്‍ മന്‍സൂര്‍ പുരി ചോദിച്ചു.
ഇസ്രായേലിനെ മാതൃകാ രാജ്യമായി ചിത്രീകരിക്കുന്ന സര്‍ക്കാരിന്റെ നടപടി ദൗര്‍ഭാഗ്യകരമാണെന്ന് മില്ലി ഗസറ്റ് പ്രതാധിപന്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, അഖിലേന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ, ആള്‍ ഇന്ത്യ യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് എന്നീ സംഘടനകളും നിവേദനത്തില്‍ ഒപ്പുവച്ചു. മുസ്‌ലിം സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയും ഇസ്രായേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനെതിരേ ജന്തര്‍മന്ദറില്‍ പ്രതിഷേധിച്ചു.
സന്ദര്‍ശനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അവര്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. വിദ്യാര്‍ഥികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് പോലിസ് വഴി     യില്‍ തടഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക