|    Mar 29 Wed, 2017 10:56 pm
FLASH NEWS

ഇസ്രായേല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കുന്നു

Published : 4th July 2016 | Posted By: SMR

തെല്‍അവീവ്: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ കൂടുതല്‍ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ഇസ്രായേല്‍. തെക്കന്‍ അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ കിര്‍യത് അര്‍ബയിലെ കുടിയേറ്റമേഖലയ്ക്കു സമീപം പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധമന്ത്രി അവിഗ്ദര്‍ ലിബെര്‍മാനും അറിയിച്ചതായി ഇസ്രായേലിലെ ചാനല്‍ 10 റിപോര്‍ട്ട് ചെയ്തു. കുടിയേറ്റ കേന്ദ്രത്തിലെ 42 വീടുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. വെസ്റ്റ്ബാങ്ക് നഗരം ഹെബ്രോണിനു സമീപമാണ് കിര്‍യത് അര്‍ബ.
അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം വെസ്റ്റ്ബാങ്കിലെയും കിഴക്കന്‍ ജെറുസലേമിലെയും അധിനിവിഷ്ട പ്രദേശങ്ങളിലെ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ നിയമവിരുദ്ധമാണ്. 1967ല്‍ അധിനിവേശം നടത്തിയ ശേഷം വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജെറുസലേമിലുമായി 100ലധികം കുടിയേറ്റ കേന്ദ്രങ്ങളാണ് ഇസ്രായേല്‍ സ്ഥാപിച്ചത്. ജൂതമതസ്ഥര്‍ക്കു മാത്രമായുള്ള ഈ കേന്ദ്രങ്ങളിലേക്ക് 5,00,000ലധികം ഇസ്രായേലികളാണ് കുടിയേറിയിട്ടുള്ളത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day