|    Nov 13 Tue, 2018 7:57 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഇസ്രായേല്‍ ആക്രമണം; രണ്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

Published : 19th August 2018 | Posted By: kasim kzm

ജറുസലേം: ഗസാ അതിര്‍ത്തിയില്‍ ഫലസ്തീനികളുടെ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിനു നേരെയുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. റഫയില്‍ സഅദി അക്രം മുഅമ്മര്‍ (26), ഗസാ അതിര്‍ത്തിയില്‍ കരീം അബു ഫതായിര്‍ (30) എന്നിവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രക്ഷോഭത്തിനു നേരെയുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഗസയുടെ തെക്കന്‍ അതിര്‍ത്തിയില്‍ 260 പേര്‍ക്കും മറ്റു ഭാഗങ്ങളില്‍ 154 പേര്‍ക്കും പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് 30ന് ആരംഭിച്ച ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 166 ആയി.
1948ല്‍ ഇസ്രായേല്‍ രൂപീകരണത്തോടെ സ്വന്ത്രം മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ഏഴര ലക്ഷത്തോളം അഭയാര്‍ഥികളെ മടങ്ങിവരാന്‍ അനുവദിക്കണമെന്നാവ—ശ്യപ്പെട്ട് മാര്‍ച്ച് 30നാണ് ഫലസ്തീനികള്‍ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ ആരംഭിച്ചത്.
അതേസമയം, 2014ല്‍ ഗസയിലെ റഫയില്‍ 135 ഫലസ്തീന്‍ സിവിലിയന്മാരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ സൈനികര്‍ക്ക് ഇസ്രായേല്‍ സൈന്യത്തിന്റെ ശുദ്ധിപത്രം നല്‍കി.
സൈനികര്‍ തെറ്റു ചെയ്തതായി സ്ഥാപിക്കാന്‍ കാരണമില്ലെന്നു പറഞ്ഞാണ് ഇസ്രായേല്‍ സൈന്യം ക്ലീന്‍ചിറ്റ് നല്‍കിയത്. “
കറുത്ത വെള്ളിയാഴ്ച’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഏകപക്ഷീയ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറ്റമുക്തരായ നടപടി അപലപനീയമാണെന്നു ഹമാസ് പ്രതികരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss